വാക്​സിൻ ഡോസുകളുടെ ഇടവേള വർധിപ്പിക്കാനുള്ള തീരുമാനത്തെ അനുകൂലിച്ച്​ അദാർ പൂനെവാല

ന്യൂഡൽഹി: കോവിഷീൽഡ്​ വാക്​സി​െൻറ രണ്ട്​ ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കാനുള്ള തീരുമാനത്തെ അനുകൂലിച്ച്​ സിറം ഇൻസ്​റ്റിറ്റ്യൂട്ട്​ സി.ഇ.ഒ അദാർ പൂനെവാല.

ഇത്​ വാക്​സി​െൻറ കാര്യക്ഷമതയും പ്രതിരോധ ശേഷിയും വർധിപ്പിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. കണക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തിട്ടുണ്ടാവുക. ശാസ്​ത്രീയമായി നോക്കിയാലും ഇതൊരു നല്ല തീരുമാനമാണെന്നെും പൂനെവാല വ്യക്​തമാക്കി.

രാജ്യത്ത്​ കടുത്ത വാക്​സിൻ ക്ഷാമം അനുഭവപ്പെടുന്നതിനിടെയാണ്​ കോവിഷീൽഡ്​ വാക്​സി​െൻറ രണ്ട്​ ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്​. 12 മുതൽ 16 ആഴ്​ച വരെയായാണ്​ ഇടവേള വർധിപ്പിച്ചത്​. നേരത്തെ രണ്ട്​ ഡോസുകൾ തമ്മിലുള്ള ഇടവേള ആറ്​ മുതൽ എട്ട്​ ആഴ്​ച വരെയായിരുന്നു. 12 മുതൽ 16 ആഴ്​ചക്കിടയിൽ വാക്​സിൻ നൽകിയാൽ ഫലപ്രാപ്​തി 81 ശതമാനമായിരിക്കുമെന്നാണ്​ വിദഗ്​ധർ പറയുന്നത്​.

Tags:    
News Summary - "Good Scientific Decision": Adar Poonawalla On Longer Gap Between Jabs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.