ദന്തേവാഡ: ഛത്തിസ്ഗഢിലെ ദന്തേവാഡ ജില്ലയിൽ നക്സലുകൾ റെയിൽപാളം തകർത്തതിനെ തുടർന്ന് ചരക്കു ട്രെയിൻ പാളംതെറ്റി. ഭാൻസി, കമലൂർ സ്റ്റേഷനുകൾക്കിടയിലുള്ള റെയിൽ ഭാഗമാണ് മാവോവാദികൾ തകർത്തത്.
വെള്ളിയാഴ്ച രാത്രി 8.30ന് ഇതുവഴി കടന്നുപോയ ചരക്കു ട്രെയിനിെൻറ 18 ബോഗികളും മൂന്ന് എൻജിനുകളുമാണ് പാളംതെറ്റിയത്. ബചേലിയിൽനിന്ന് വിശാഖപട്ടണത്തേക്ക് ഇരുമ്പയിരുമായി പോകുകയായിരുന്നു ചരക്കു ട്രെയിൻ. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എങ്കിലും ജഗ്ദാൽപുരിനും കിരൻന്തുലിനും ഇടയിൽ ട്രെയിൻ ഗതാഗതം പൂർണമായും താളംതെറ്റിയതായി ദന്തേവാഡ പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലാവ പറഞ്ഞു.
ഇൗ മാസം 13ന് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ പ്രമുഖ നക്സൽ നേതാക്കളടക്കം 26 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രദേശത്ത് നക്സലുകൾ 24 മണിക്കൂർ നീളുന്ന ബന്ദിന് ആഹ്വാനംചെയ്ത് ബാനറുകൾ ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.