ഗോരഖ്പൂർ (യു.പി): ബാബാ രാഘവ് ദാസ് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന കുഞ്ഞുങ്ങളുടെ കൂട്ടമരണത്തിലേക്ക് നയിച്ചത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ കാട്ടിയ അലംഭാവമാണെന്ന് കൂടുതൽ വ്യക്തമാകുന്നു.
മെഡിക്കൽ കോളജിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത അക്കമിട്ട് നിരത്തി കഴിഞ്ഞ മേയിൽ കംട്രോളർ-ഒാഡിറ്റർ ജനറൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിൽ ചികിത്സ ഉപകരണങ്ങളുടെ അപര്യാപ്തത എടുത്തുപറയുന്നുണ്ട്.
ബി.ആർ.ഡി ഉൾപ്പെടെ സംസ്ഥാനത്തെ നാല് മെഡിക്കൽ കോളജുകൾ സർക്കാർ ഫണ്ടുകൾ യഥാവിധി വിനിയോഗിച്ച് ചികിത്സ ഉപകരണങ്ങൾ വാങ്ങിയില്ല. ഫണ്ടിെൻറ 95 ശതമാനം ചെലവഴിച്ചതായി രേഖയുണ്ടെങ്കിലും മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ നിഷ്കർഷിക്കുന്ന മാനദണ്ഡപ്രകാരമുള്ള 27 ശതമാനം ചികിത്സ ഉപകരണങ്ങളുടെ കുറവുണ്ട്.
ഉള്ള ഉപകരണങ്ങളിൽ പലതും യഥാസമയം അറ്റകുറ്റപ്പണി ചെയ്യാത്തതിനാൽ പ്രവർത്തന രഹിതവും. മീറത്ത്, ഝാൻസി, ലഖ്നോ എന്നിവിടങ്ങളിലെ ആശുപത്രികളാണ് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുള്ള മറ്റ് മെഡിക്കൽ കോളുകൾ.
ആരോഗ്യപരിപാലന രംഗത്ത് ഏറ്റവും പിന്നിലുള്ള സംസ്ഥാനങ്ങളിൽ മൂന്നാമതാണ് ഉത്തർപ്രദേശിെൻറ സ്ഥാനം.
അതേസമയം, ബി.ആർ.ഡി മെഡിക്കൽ കോളജ് നൽകാനുള്ള കുടിശ്ശിക സംബന്ധിച്ച് ഒമ്പതു തവണ ആശുപത്രി അധികൃതർക്ക് കത്ത് അയച്ചിരുന്നതായി വിതരണ ചുമതലയുള്ള കമ്പനിയായ പുഷ്പ സെയിൽസ് അധികൃതർ. ആഗസ്റ്റ് ഒമ്പതിന് ആരോഗ്യ വിദ്യാഭ്യാസ മന്ത്രി അശുതോഷ് ടാണ്ടനയച്ച കത്തിലാണ് ഇക്കാര്യമുള്ളത്. ഏപ്രിൽ 17നും ആഗസ്റ്റ് എട്ടിനുമിടയിലാണ് ആശുപത്രിക്ക് കത്തുകളയച്ചത്. ഒരു വക്കീൽ നോട്ടീസും നൽകി. എന്നാൽ, പ്രതികരണമുണ്ടായില്ല. മന്ത്രിക്ക് കത്തയച്ചിട്ടും ഫലമുണ്ടാകാതെ വന്നപ്പോഴാണ് ഒാക്സിജൻ വിതരണം നിർത്തിയതത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.