ലഖ്നോ: േഗാരഖ്പുരിലെ ബി.ആർ.ഡി മെഡിക്കൽ കോളജിൽ വീണ്ടും കൂട്ട ശിശുമരണം. കഴിഞ്ഞദിവസം 24 മണിക്കൂറിനിടെ 19 കുഞ്ഞുങ്ങൾ മരിച്ച ഇവിടെ ഒക്ടോബർ ഏഴുമുതൽ നാലുദിവസത്തിനകം 69 കുട്ടികൾക്കാണ് ജീവൻ നഷ്ടമായത്.
കഴിഞ്ഞദിവസം നടന്ന സംഭവത്തിൽ വിവിധ കാരണങ്ങൾ മൂലം 13 നവജാത ശിശുക്കളും ജപ്പാൻ ജ്വരം ബാധിച്ച ആറ് കുഞ്ഞുങ്ങളുമാണ് മരിച്ചതെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പി.കെ. സിങ് പറഞ്ഞു. കുട്ടികളുടെ വാർഡിൽ മൊത്തം 333 പേരുണ്ട്. ഇതിൽ 109 കുട്ടികളും ജപ്പാൻ ജ്വരം ബാധിച്ചവരാണ്. ഗുരുതരാവസ്ഥയിലായശേഷം വിദൂരസ്ഥലങ്ങളിൽനിന്ന് ഇവിടെയെത്തുന്ന കുഞ്ഞുങ്ങളാണ് മരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയിൽ ദിനംപ്രതി 12 നും 20 നും ഇടയിൽ ശിശുമരണം നടക്കുന്നുണ്ട്. കഴിഞ്ഞ ആഗസ്റ്റില്‍ ഓക്‌സിജന്‍ ലഭിക്കാതെ 63 കുട്ടികള്‍ മരിച്ചതോടെയാണ് ബി.ആർ.ഡി മെഡിക്കൽ കോളജ് ദേശീയശ്രദ്ധ നേടിയത്. അധികൃതർ പണമടക്കാത്തതിനെതുടര്‍ന്ന് ഓക്‌സിജന്‍ വിതരണം നിലച്ചതാണ് കൂട്ട ശിശുമരണത്തിനിടയാക്കിയതെന്ന് ആരോപണമുയർന്നിരുന്നു. സംഭവത്തിൽ കോളജ് പ്രിൻസിപ്പൽ, വിവിധ വകുപ്പ് മേധാവികൾ എന്നിവർക്കെതിരെ സംസ്ഥാനസർക്കാർ നടപടിയെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.