ഗൊരഖ്പൂർ കലാപം; മുഖ്യമന്ത്രി യോഗിക്കെതിരെ പരാതി നൽകിയതിന് ലക്ഷം രൂപ പിഴ

2007ലെ ഗോരഖ്പൂർ കലാപവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആവർത്തിച്ച് ഹരജി നൽകിയ ആൾക്ക് അലഹബാദ് ഹൈകോടതി ബുധനാഴ്ച ഒരു ലക്ഷം രൂപ പിഴ ചുമത്തി. 2007 ജനുവരി 27ന് ഗോരഖ്പൂരിൽ മുഹറം ഘോഷയാത്രക്കിടെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച്

2008 സെപ്‌റ്റംബർ 26ന് മാധ്യമപ്രവർത്തകനായ പർവേസ് പർവാസ് ആണ് പരാതി നൽകിയത്. യുവാവിന്റെ മരണത്തിന് പ്രതികാരം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അന്ന് ബി.ജെ.പി എം.പിയായിരുന്ന ആദിത്യനാഥ് പ്രസംഗങ്ങൾ നടത്തിയെന്നും അതിന്റെ വീഡിയോകൾ തന്റെ പക്കലുണ്ടെന്നും പരാതിക്കാരൻ കോടതിയെ ബോധിപ്പിച്ചിരുന്നു.

തുടർന്ന്, പ്രോസിക്യൂഷന് അനുമതി നൽകാൻ സംസ്ഥാന സർക്കാർ വിസമ്മതിച്ചു. 2022 ഒക്‌ടോബർ 11ലെ വിചാരണകോടതിയുടെ തീരുമാനത്തെ അപേക്ഷകൻ ചോദ്യം ചെയ്‌തു. കലാപക്കേസിലെ പൊലീസിന്റെ അന്തിമ റിപ്പോർട്ടിനെതിരായ പ്രതിഷേധ ഹരജി കോടതി തള്ളിയിരുന്നു.

ക്രിമിനൽ നടപടി നിയമത്തിലെ സെക്ഷൻ 482 പ്രകാരം പർവാസിന്റെയും മറ്റൊരാളുടെയും ഹരജി ജസ്റ്റിസ് ദിനേശ് കുമാർ സിങ് തള്ളുകയും നാല് ആഴ്ചക്കുള്ളിൽ സൈനിക ക്ഷേമനിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകണം എന്ന് വിധിക്കുകയും ചെയ്തു.

Tags:    
News Summary - Gorakhpur riot case: Man fined over repeated petitions against Adityanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.