ബംഗളൂരു: ഗൗരി ലേങ്കഷിെൻറ മൃതദേഹം സൂക്ഷിച്ച ഗവ. വിക്ടോറിയ ആശുപത്രിയിൽ ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചത്. ഉച്ചക്ക് 12.45ഒാടെ മൃതദേഹവും വഹിച്ച ആംബുലൻസ് രവീന്ദ്ര കലാക്ഷേത്രയിലെത്തി. നിരവധി സൗഹൃദവലയങ്ങളുള്ള ഗൗരിയുടെ ചേതനയറ്റ ശരീരത്തിന് മുന്നിൽ പലരും വിതുമ്പലടക്കി പരസ്പരം ആശ്വസിപ്പിച്ചു. അവിശ്വസനീയതയായിരുന്നു എല്ലാവരുടെയും മുഖത്ത് നിഴലിച്ചുകണ്ടത്. ധീരയായിരുന്ന ഗൗരി അവസാനയാത്രയിലും നിശ്ചയദാർഢ്യം സ്ഫുരിക്കുന്ന മുഖഭാവത്തോടെ മരണമഞ്ചലിൽ കിടന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാരായ രാമലിംഗ റെഡ്ഡി, യു.ടി. ഖാദർ, കെ.പി.സി.സി അധ്യക്ഷൻ ജി. പരമേശ്വര, സഹോദരിയും ഫിലിം മേക്കറുമായ കവിത ലേങ്കഷ്, സഹോദരൻ ഇന്ദ്രജിത്ത്, നടൻ പ്രകാശ് രാജ്, സ്വാതന്ത്ര്യസമര സേനാനി ദൊരൈസാമി, സാമൂഹിക പ്രവർത്തകർ, വിദ്യാർഥികൾ തുടങ്ങിയവർ അേന്ത്യാപചാരമർപ്പിച്ചു. ഗൗരി യുക്തിവാദിയായിരുന്നെന്നും അവളുടെ ആശയങ്ങൾക്കെതിരായി മരണാനന്തരവും ഒരു ചടങ്ങും വേണ്ടതില്ലെന്നുമായിരുന്നു സഹോദരങ്ങളുടെ നിലപാട്. അൽപസമയം ശ്മശാനത്തിലും പൊതുദർശനത്തിന് വെച്ചു. സർക്കാറിെൻറ ഒൗദ്യോഗിക ബഹുമതികൾക്ക് ശേഷം ശ്മശാനത്തിലുയർത്തിയ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയാണ് ജനക്കൂട്ടം ഗൗരിക്ക് യാത്രമൊഴി നൽകിയത്. വൈകീട്ട് 4.50ന് മൃതദേഹം മറവ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.