149 പോസ്​റ്റ്​ ഒാഫീസുകളെ പാസ്​പോർട്ട്​  കേന്ദ്രമായി ഉയർത്തുന്നു

ന്യൂഡൽഹി: രാജ്യത്തെ 149 പോസ്​റ്റ്​ ഒാഫീസുകളിൽ പാസ്​പോർട്ട്​ സേവ കേന്ദ്രങ്ങൾ അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. വിദേശകാര്യ വകുപ്പ്​ മന്ത്രി സുഷമ സ്വരാജാണ്​ പാസ്​​പോർട്ട്​ സേവ കേന്ദ്രങ്ങൾ 149 പോസ്​റ്റ്​ ഒാഫീസുകളിൽ കൂടി അനുവദിക്കുന്നുവെന്ന കാര്യം അറിയിച്ചത്​. കേരളത്തിൽ ചെങ്ങന്നുരിലായിരിക്കും പുതിയ പാസ്​പോർട്ട്​ സേവ കേന്ദ്രം ആരംഭിക്കുക

ആദ്യ ഘട്ടമായി 86 പോസ്​റ്റ്​ ഒാഫീസുകളിലാവും പാസ്​പോർട്ട്​ സേവ കേന്ദ്രങ്ങൾ ആരംഭിക്കുക. ഇതിൽ 56 എണ്ണം ഇപ്പോൾ ഇത്തരത്തിൽ മാറ്റി കഴിഞ്ഞു. രണ്ടാം ഘട്ടത്തിലാവും 149 പോസ്​റ്റ്​ ഒാഫീസുകളെ കൂടി പാസ്​പോർട്ട്​ സേവ കേന്ദ്രങ്ങളായി ഉയർത്തുക. 

താൻ വിദേശകാര്യ മന്ത്രിയായി ചുമതലയേൽക്കു​േമ്പാൾ 70 പാസ്​പോർട്ട്​ കേന്ദ്രങ്ങളാണ്​ രാജ്യത്ത്​ ഉണ്ടായിരുന്നത്​. പാസ്​പോർട്ട്​ ലഭിക്കുന്നതിനായി ജനങ്ങൾക്ക്​ കിലോ മീറ്ററുകൾ സഞ്ചരിക്കേണ്ടി വന്നിരുന്നു. ഇപ്പോൾ പാസ്​പോർട്ട്​ സേവന കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്​. എല്ലാ ജനങ്ങൾക്കും 50 കിലോ മീറ്ററിനുള്ളിൽ  പാസ്​പോർട്ട്​ സേവ കേന്ദ്രം എന്നതാണ്​ സർക്കാറി​​െൻറ ലക്ഷ്യമെന്നും സുഷമ സ്വരാജ്​ പറഞ്ഞു.

Tags:    
News Summary - Government announces 149 new Post Office Passport Seva Kendras

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.