ന്യൂഡൽഹി: കോവിഡ് 19െൻറ ഇന്ത്യൻ വകഭേദം സംബന്ധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ സമൂഹമാധ്യമങ്ങൾക്ക് കേന്ദ്രത്തിെൻറ നിർദേശം. വെള്ളിയാഴ്ച ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയം സമൂഹമാധ്യമങ്ങൾക്ക് ഇതുസബന്ധിച്ച കത്തയച്ചു.
കോവിഡ് 19െൻറ വകഭേദമായ ബി.1.617 മേയ് 11ന് ഇന്ത്യയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തതെന്ന് കഴിഞ്ഞദിവസം ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. കൂടാതെ ആഗോള തലത്തിൽ ജാഗ്രത പാലിക്കാനും നിർദേശം നൽകിയിരുന്നു.
ഇതിനുപിന്നാലെ കേന്ദ്രസർക്കാർ ഇന്ത്യൻ വകഭേദം എന്ന മാധ്യമ റിപ്പോർട്ടുകൾ യാതൊരു അടിസ്ഥാനമില്ലാതെയാണെന്നും ലോകാരോഗ്യ സംഘടന ബി.1.617 വകഭേദം എന്ന് തരംതിരിക്കുക മാത്രമാണ് ചെയ്തതെന്നും കേന്ദ്രസർക്കാർ പ്രസ്താവന ഇറക്കിയിരുന്നു. വൈറസിെൻറ ഇന്ത്യൻ വകഭേദം ഇല്ലെന്നും അതിനാൽ തന്നെ ഇന്ത്യൻ വകഭേദം എന്ന് സൂചിപ്പിക്കുന്ന ഉള്ളടക്കം നീക്കണമെന്നുമാണ് നിർദേശം.
നേരത്തേ, കോവിഡുമായി ബന്ധപ്പെട്ട തെറ്റായ/വ്യാജ പ്രചാരണങ്ങൾ നീക്കം ചെയ്യണമെന്ന് ഐ.ടി മന്ത്രാലയം സമൂഹമാധ്യമങ്ങൾക്ക് നിർദേശം നൽകിയിരുന്നു.
ഇന്ത്യൻ വകഭേദത്തെ പരാമർശിക്കുന്ന തെറ്റായ ആശയ വിനിമയങ്ങൾ രാജ്യത്തിെൻറ പ്രതിച്ഛായ വ്രണപ്പെടുത്തുമെന്നും അതിനാൽതന്നെ വ്യക്തമായ സന്ദേശം സമൂഹമാധ്യമങ്ങൾക്ക് നൽകുകയാണെന്നും നോട്ടീസിൽ പറയുന്നതായി റോയിേട്ടർസ് റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.