ജുഡീഷ്യറിയിൽ ആർ.എസ്​.എസുകാരെ നിയമിക്കാൻ സർക്കാർ ശ്രമിക്കുന്നു- കപിൽ സിബൽ

ന്യൂഡൽഹി: ജുഡീഷ്യറിയിൽ ആർ.എസ്​.എസ്​ പ്രചാരകരെ നിയമിക്കാനുള്ള ശ്രമമാണ്​ കേന്ദ്രസർക്കാർ നടത്തുന്നതെന്ന്​ കോൺഗ്രസ്​ നേതാവ്​ കപിൽ സിബൽ. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആർ.എസ്​.എസ്​ പ്രചാരകരൻമാരെ സർക്കാർ നിയമിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ജുഡീഷ്യറിയിലും ആർ.എസ്​.എസ്​ ഇടപെടൽ ഉണ്ടാവുന്നതെന്ന്​ കപിൽ സിബൽ പറഞ്ഞു.

ഇത്​ ഒരിക്കലും അംഗീകരിക്കാനാവില്ല. ഇതിനെ എതിർക്കണം. ജുഡീഷ്യറിയിലും ഇൗ വിഷയം ഉയർത്തികൊണ്ടുവരണം. ജുഡീഷ്യറിയെ നിയന്ത്രിക്കാനാണ്​ സർക്കാർ ശ്രമിക്കുന്നത്​. ജുഡീഷ്യറി നിയ​ന്ത്രണത്തിൽ നിന്ന്​ പോകുമോയെന്ന്​ ബി.ജെ.പി ഭയപ്പെടുകയാണെന്നും കപിൽ സിബൽ പറഞ്ഞു. 

രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും പതുക്കെ ബി.ജെ.പി സർക്കാർ പിടിച്ചെടുക്കുകയാണ്​. ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമ​​െൻറ്​ പിടിച്ചെടുത്തു. മാധ്യമങ്ങളേയും ജുഡീഷ്യറി​യേയുമാണ്​ ഇപ്പോൾ ലക്ഷ്യം വെച്ചിരിക്കുന്നത്​. സർക്കാറിന്​ താൽപര്യമുള്ളവരെ മാത്രമാണ്​ ജുഡീഷ്യറിയിൽ നിയമിക്കുന്നതെന്നും കപിൽ സിബൽ കുറപ്പെടുത്തി.

Tags:    
News Summary - Government Attempting To Appoint RSS People In Judiciary: Kapil Sibal-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.