ന്യൂഡൽഹി: ചെന്നൈ വിമാനത്താവളത്തിൽ പുതിയ ടെർമിനൽ നിർമിക്കുന്നതിന് 2467 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.
ഗുവാഹതി, ലഖ്നോ വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ യഥാക്രമം 1383 കോടി, 1232 കോടി എന്നിങ്ങനെയും അനുവദിച്ചു. ചെന്നൈ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കെട്ടിടം 3.36 ചതുരശ്ര മീറ്റർ വരുന്നതാണ്.
11 കാർഷിക മേഖല പദ്ധതികൾ ലയിപ്പിച്ച് ‘ഹരിതവിപ്ലവ കൃഷി ഉന്നതി പദ്ധതി’ എന്ന പേരിലാക്കാനും മന്ത്രിസഭ തീരുമാനിച്ചു. 2020 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് ആകെ വിഹിതം 33,269 കോടി രൂപയായി നിശ്ചയിച്ചു.
കർഷകരുടെ വരുമാനം 2022 ആവുേമ്പാൾ ഇരട്ടിയാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള നടപടികളുടെ ഭാഗമാണിതെന്നാണ് സർക്കാർ വിശദീകരണം.
ദേശീയ ഭക്ഷ്യസുരക്ഷ മിഷൻ, സംയോജിത ഉദ്യാന കൃഷി വികസന മിഷൻ, സുസ്ഥിര കാർഷിക മിഷൻ തുടങ്ങിയ പദ്ധതികളാണ് ഒരു കുടക്കീഴിലാക്കുന്നത്. മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 10,000 രൂപ പെൻഷൻ കിട്ടാൻ പാകത്തിൽ സാമൂഹിക സുരക്ഷ പദ്ധതിയായ ‘വയവന്ദൻ യോജന’യിലേക്കുള്ള സർക്കാർ നിക്ഷേപം വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സർക്കാറിെൻറ ഇൗ പെൻഷൻ പദ്ധതിയുടെ പ്രയോജനം 2.23 ലക്ഷം പേർക്ക് ലഭിക്കുന്നുവെന്നാണ് കണക്ക്.
വാണിജ്യ വ്യവഹാരങ്ങൾ വേഗത്തിൽ തീർപ്പാക്കാൻ പാകത്തിൽ ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതിയുമായി ഒാർഡിനൻസ് കൊണ്ടുവരും. സുഗമമായ വ്യവസായ നടത്തിപ്പ് സാധ്യമാകുന്ന രാജ്യമായി ഇന്ത്യയെ മാറ്റുകയെന്ന ശ്രമത്തിെൻറ ഭാഗമാണിതെന്ന് സർക്കാർ വിശദീകരിച്ചു.
വാണിജ്യ കോടതികൾ സംബന്ധിച്ച ബിൽ പാർലമെൻറിൽ പാസാകാൻ വൈകുന്ന പശ്ചാത്തലത്തിലാണ് ഒാർഡിനൻസ് കൊണ്ടുവരാൻ കേന്ദ്രമന്ത്രിസഭ യോഗം തീരുമാനിച്ചത്. പ്രധാനമന്ത്രിയുടെ പേരിലുള്ള ആരോഗ്യസുരക്ഷ പദ്ധതി 2019-20 സാമ്പത്തിക വർഷം വരെ നീട്ടാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പിന്നാക്ക മേഖലകളിൽ ചികിത്സ സൗകര്യം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. പുതുക്കിയ കാലയളവിലേക്ക് 14,832 കോടി രൂപ വകയിരുത്തും. എയിംസ് മാതൃകയിലുള്ള ആശുപത്രികൾ പദ്ധതിയുടെ ലക്ഷ്യമാണ്. കരിമ്പ് കർഷകർക്ക് കുടിശ്ശിക കൊടുത്തുതീർക്കാൻ പഞ്ചസാര മില്ലുകളെ സഹായിക്കുന്ന വിധം 1540 കോടി രൂപ അനുവദിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.
കർണാടക തെരഞ്ഞെടുപ്പുകൂടി ഉന്നംവെച്ചാണ് സർക്കാറിെൻറ തിരക്കിട്ട തീരുമാനം. കരിമ്പിെൻറ മുഴുവൻ വിലയും കിട്ടാത്ത കർഷകർക്ക് ക്വിൻറലിന് 5.5 രൂപ വീതം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകും. യു.പി, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ കർഷകർക്കാണ് ഇതിെൻറ പ്രയോജനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.