ബംഗളൂരു: കാർഷിക വായ്പ എഴുതിത്തള്ളുമെന്നും എന്നാൽ അതിന് കുറച്ച് സാവകാശം ആവശ്യമാണെന്നും കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. സഖ്യകക്ഷികളായ കോൺഗ്രസുമായി ചർച്ച ചെയ്യേണ്ടതിനാലാണ് സാവകാശം വേണ്ടതെന്നും കുമാരസ്വാമി വ്യക്തമാക്കി.
ഇൗ സർക്കാർ ഉറക്കത്തിലല്ല. ജനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനത്തിലാണെന്നും കുമാരസ്വാമി പറഞ്ഞു. കാർഷിക വായ്പ എഴുതിത്തള്ളുമെന്ന വാഗ്ദാനത്തിൽ നിന്ന് കുമാരസ്വാമി സർക്കാർ പിറകോട്ടു പോവുകയാണെന്ന ബി.ജെ.പി നേതാവ് ബി.എസ് െയദിയൂരപ്പയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സഖ്യകക്ഷിയായ കോൺഗ്രസുമായി വകുപ്പ് വിഭജന കാര്യത്തിലുള്ള തർക്കം മൂലം കുമാരസ്വാമി സർക്കാറിൽ ഇതുവരെ മന്ത്രിമാരെ തീരുമാനിച്ചിട്ടില്ല. എന്നാലും കർഷക പ്രശ്നങ്ങളിൽ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് അറിയിക്കുന്നതിനായി വായ്പ എഴുതിത്തള്ളുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാർ യോഗം ചേർന്നിരുന്നു.
തങ്ങൾ യാചിക്കാൻ വന്നവരല്ലെന്നും വരൾച്ച മൂലം കൃഷിനാശമുണ്ടായതിനാൽ സഹായമാണ് ആവശ്യമെന്നും യോഗത്തിൽ പെങ്കടുത്ത കർഷക പ്രതിനിധികൾ അറിയിച്ചിരുന്നു. തുടർന്നാണ് കുമാരസ്വാമി കൂടുതൽ സമയം ആവശ്യമാണെന്ന് അറിയിച്ചത്.
സർക്കാർ നാളെ തന്നെ വീഴുകയില്ല. അഞ്ചു വർഷം കർഷകരെ സഹായിക്കുന്നതിനായി ഇവിടെ തന്നെയുണ്ടാകും. നിങ്ങൾ എനിക്ക് ശ്വാസം വിടാനുള്ള സമയം തരണം - കുമാരസ്വാമി കർഷക പ്രതിനിധികളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.