മുസ്‍ലിംകളോടുള്ള ഇന്ത്യൻ സർക്കാറിന്റെ പെരുമാറ്റം തിരുത്തണം -സിമ്രൻജിത് സിങ് മാൻ

ചണ്ഡീഗഡ്: കേന്ദ്രസർക്കാർ മുസ്‍ലിംകളോടുള്ള പെരുമാറ്റം തിരുത്തേണ്ടതുണ്ടെന്ന് സംഗ്രൂരിൽ നിന്ന് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശിരോമണി അകാലിദൾ (അമൃത്സർ) നേതാവ് സിമ്രൻജിത് സിങ് മാൻ.

കേന്ദ്രസർക്കാർ മുസ്ലിംകളുടെ താമസസ്ഥലങ്ങളിലെത്തി അവരുടെ നിലനിൽപ്പ് ചോദ്യം ചെയ്യുകയാണ്. പൗരത്വം ചോദ്യം ചെയ്യപ്പെടുന്നു. കശ്മീരിൽ ഇന്ത്യൻ സൈന്യം അതിക്രമം നടത്തുകയും ദിനംപ്രതി മുസ്‍ലിംകളെ കൊന്നൊടുക്കുകയും ചെയ്യുന്നു. അവരോട് ഇങ്ങനെ പെരുമാറരുത്. മുസ്‍ലിംകളെ പരിഗണിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഗ്രൂരിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ആപ്പിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്താണ് ഖാലിസ്താൻ പക്ഷ വാദിയായ ശിരോമണി അകാലിദൾ (അമൃത്സർ) ​നേതാവ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ ഞെട്ടിച്ചത്. തുടർച്ചയായ രണ്ടു തവണ ഭഗവന്ത് മാൻ വിജയം നേടിയ സീറ്റാണ് സംഗ്രൂർ. എം.എൽ.എയായതോടെ ഭഗവന്ത് മാൻ രാജിവെച്ചതാണ് തെരഞ്ഞെടുപ്പിന് വഴിവെച്ചത്.

തന്റെ തെരഞ്ഞെടുപ്പ് വിജയം ഖലിസ്താൻ വിഘടനവാദി നേതാവ് ജർണയിൽ സിങ് ഭിന്ദ്രൻവാലക്ക് സമർപ്പിച്ച സിമ്രൻജിത്, ജർണയി​ൽ പഠിപ്പിച്ച പാഠങ്ങളുടെ വിജയം കൂടിയാണിതെന്നും പറഞ്ഞിരുന്നു. 

Tags:    
News Summary - Government of India should change its attitude towards Muslims - Simranjit Singh Mann

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.