ന്യൂഡൽഹി: കോവിഡ് ഭീഷണിയിലും തുടർന്നുള്ള സാമ്പത്തികപ്രയാസത്തിലും ഉഴലുന്നതിനിടയിലും മഹാകുംഭമേളക്കുള്ള ഒരുക ്കവുമായി കേന്ദ്രസർക്കാർ മുന്നോട്ട്. 2021 ജനുവരിയിലാണ് ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ കുംഭമേള നടക്കേണ്ടത്. മേളയോടനുബന ്ധിച്ച് ഗംഗയിലെ പുണ്യസ്നാനത്തിനായി ലോകത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുക്കാറ ുള്ളത്. 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേളയിൽ കഴിഞ്ഞ തവണ 10 ദശലക്ഷം പേരാണ് പങ്കെടുത്തത്.
ഏപ്രിൽ 16ന് നടന്ന നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗയുടെ മീറ്റിങ്ങിൽ മേളയിൽ പങ്കെടുക്കുന്നവർക്കുവേണ്ടി തയാറാക്കേണ്ട ടോയ് ലറ്റിന് വേണ്ട തുകയെക്കുറിച്ചാണ് പ്രധാനമായും ചർച്ച ചെയ്തത്. 16,075 കമ്മ്യൂണിറ്റി ടോയ് ലറ്റുകൾക്കും ഇരുപതിനായിരും മൂത്രപ്പുരകൾക്കും വേണ്ടി മാത്രം ഉത്തരാഖണ്ഡ് സർക്കാർ 85 കോടി രൂപയാണ് നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗയോട് (എൻ.എം.സി.ജി) ആവശ്യപ്പെട്ടത്. എൻ.എം.സി.ജിയുടെ എക്സിക്യുട്ടീവ് കമ്മിറ്റി ഈ ആവശ്യത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇതിനിടെയാണ് ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ വീണ്ടും മീറ്റിങ്ങ് വിളിച്ചുകൂട്ടുന്നത്. എൻ.എം.സി.ജിയുടെ ഉത്തർപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ് പ്രതിനിധികളാണ് മീറ്റിങ്ങിൽ പങ്കെടുക്കുക. വിഡിയോ കോൺഫറൻസ് വഴിയായിരിക്കും മീറ്റിങ്. കോവിഡ് 19 രോഗത്തെക്കുറിച്ച് മീറ്റിങ്ങിൽ ചർച്ചക്ക് വരില്ലെന്ന് എൻ.എം.സി.ജി പ്രതിനിധി അറിയിച്ചു. 2021 ജനുവരി വരെ ധാരാളം സമയം ഉള്ളതിനാൽ കോവിഡ് ഭീതി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏതെങ്കിലും രീതിയിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നടപടികൾ സ്വീകരിക്കുമെന്നും പ്രതിനിധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.