കൊൽക്കത്ത: ജൂനിയർ ഡോക്ടർമാരുടെ സമരം മൂലം ചികിത്സ കിട്ടാതെ മരിച്ച 29 പേരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.
ജൂനിയർ ഡോക്ടർമാരുടെ ദീർഘകാല പണിനിർത്തലിനെ തുടർന്ന് ആരോഗ്യ സേവനങ്ങളിലെ തടസ്സം മൂലം 29 വിലയേറിയ ജീവൻ നഷ്ടപ്പെട്ടുവെന്നത് സങ്കടകരവും നിർഭാഗ്യകരവുമാണെന്ന് മമത ‘എക്‌സി’ൽ പോസ്റ്റ് ചെയ്തു. ദുരിതം നേരിട്ട കുടുംബങ്ങൾക്ക് സഹായഹസ്തം നീട്ടുന്നതിനായി മരിച്ച ഓരോ വ്യക്തിയുടെയും കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
സർക്കാർ നിയന്ത്രണത്തിലുള്ള ആർ ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്ന ജൂനിയർ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ ഓഗസ്റ്റ് 9 മുതൽ ജൂനിയർ ഡോക്ടർമാർ സമരത്തിലാണ്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.