മധുര: കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ഓൺലൈൻ ഗെയിമുകൾ നിരോധിക്കാനുള്ള നിയമം പാസാക്കാമെന്ന് മദ്രാസ് ഹൈകോടതി. പണമുപയോഗിക്കുന്ന ഓൺലൈൻ റമ്മി പോലുള്ള ഗെയിമുകൾ നിരോധനത്തിൻെറ പരിധിയിൽ കൊണ്ടു വരാമെന്നാണ് ഹൈകോടതി പരാമർശം. തെലങ്കാന സർക്കാർ 1974ലെ നിയമം പരിഷ്കരിച്ച് ഓൺലൈൻ റമ്മി നിരോധിച്ചതും ഹൈകോടതി ചൂണ്ടിക്കാട്ടി.
തിരുനൽവേലി ജില്ലയിലെ കൂടംകുളം സ്വദേശി സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. ഗ്രാമത്തിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിരുന്ന് ശീട്ടുകളിച്ചതിന് പൊലീസ് കുടംകുളം സ്വദേശിയായ സിലുവക്കെതിരെ കേസെടുത്തിരുന്നു. ഇതിനെതിരെയായിരുന്നു ഹരജി. ജനങ്ങൾക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുണ്ടാക്കാതെ സ്വകാര്യ സ്ഥലത്തിരുന്നാണ് ശീട്ടുകളിച്ചതെന്നായിരുന്നു ഇവരുടെ വാദം.
എന്നാൽ, 2003ലെ നിയമമനുസരിച്ച് ശീട്ട്, ഓൺലൈൻ ലോട്ടറി ടിക്കറ്റ് പോലുള്ളവ ചൂതാട്ടത്തിൻെറ പരിധിയിൽ പെടുത്തി തമിഴ്നാട് സർക്കാർ നിരോധിച്ചിട്ടുണ്ടെന്ന് കോടതി ഹരജിക്കാരനെ ഓർമിപ്പിച്ചു. ഇത്തരത്തിൽ ഓൺലൈനിലെ ശീട്ടുകളിയും നിരോധിക്കാനുള്ള നിയമം പാസാക്കാമെന്ന് ഹൈകോടതി സർക്കാറിനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.