മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിൽനിന്നും ബി.ജെ.പി പിൻമാറി. ബി.ജെ.പി നിയമസഭ കക്ഷി നേതാവ് ദേവേന്ദ് ര ഫഡ്നാവിസ് ഗവർണർ ഭഗത് സിങ് കോശിയാരിയെ കണ്ട് സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷമില്ലെന്ന് അറിയിച്ചു. ന് യൂനപക്ഷ സർക്കാർ ഉണ്ടാക്കേണ്ട എന്ന ബി.ജെ.പി കോർകമ്മിറ്റി യോഗത്തിലെ തീരുമാനത്തെ തുടർന്നാണ് പിന്മാറ്റം. ഇതേതുടർ ന്ന്, സർക്കാർ രൂപീകരിക്കാൻ ശിവസേനയെ ഗവർണർ ക്ഷണിച്ചു.
ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി മന്ത്രിസഭ രൂ പവത്കരണത്തിൽ നിന്ന് പിൻവാങ്ങിയതോടെയാണ് രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയോട് മന്ത്രിസഭ രൂപീകരണ സന്നദ്ധത ഗവർണ ർ ആരാഞ്ഞത്.
തിങ്കളാഴ്ച വൈകീട്ട് 7.30നകം ശിവസേന തീരുമാനമറിയിക്കണമെന്ന് ഗവർണറുടെ ഓഫിസ് നിർദേശിച്ചു.
സർക്കാറുണ്ടാക്കാൻ ബി.ജെ.പിയെ ഗവർണർ ക്ഷണിക്കുകയും തിങ്കളാഴ്ച രാത്രിവരെ ക്ഷണം സ്വീകരിക്കാൻ സമയം നൽകുകയും ചെയ്തിരുന്നു. പിന്നാലെ ഗവർണറുടെ ക്ഷണം സംബന്ധിച്ച് തീരുമാനമെടുക്കാൻ ബി.ജെ.പി കോർകമ്മിറ്റി യോഗം വിളിക്കുകയും തീരുമാനമെടുക്കുകയുമായിരുന്നു. എൻ.സി.പിയോടൊപ്പം ശിവസേന സർക്കാർ ഉണ്ടാക്കട്ടെ എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പ്രതികരിച്ചു.
തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ച ശിവസേനയുമായുള്ള സഖ്യം തകർന്നതോടെയാണ് ബി.ജെ.പിക്ക് സർക്കാർ രൂപീകരണത്തിൽനിന്ന് പിന്മാറേണ്ടി വന്നത്. ശിവസേനയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനു പിന്നാലെ, കാവൽ സർക്കാറിന്‍റെ കാലാവധി അവസാനിക്കാനിരിക്കെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് രാജിവെച്ചിരുന്നു.
288 അംഗ നിയമസഭയിൽ 145 പേരുടെ പിന്തുണയാണ് ഭരിക്കാൻ വേണ്ടത്. 105 എം.എൽ.എമാരാണ് ബി.ജെ.പിക്കുള്ളത്. സ്വതന്ത്രരും മറ്റ് ചെറുകക്ഷികളും ഉൾെപ്പടെ 18 പേരുടെ പിന്തുണയുള്ളതായി ബി.ജെ.പി അവകാശപ്പെടുന്നു. എങ്കിലും 22 പേരുടെ കുറവുണ്ട്. ബി.ജെ.പിയുമായി സഖ്യത്തിൽ മത്സരിച്ച ശിവസേനക്ക് ഒമ്പതു സ്വതന്ത്രർ അടക്കം 65 പേരുണ്ട്. എൻ.സി.പിക്ക് 54 സീറ്റുണ്ട്. കോൺഗ്രസിന് 44 സീറ്റുമുണ്ട്.
ബി.ജെ.പിയുടെ കുതിരക്കച്ചവടം ഭയന്ന് സേനയും കോൺഗ്രസും എം.എൽ.എമാരെ റിസോർട്ടുകളിൽ പാർപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിപദത്തിലടക്കം തുല്യപങ്കാളിത്തമെന്ന നിലപാട് തുടരുന്ന സേന ബി.ജെ.പി നേതാക്കളുമായി ഇനി ചർച്ചയില്ലെന്ന് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.