ന്യൂഡൽഹി: വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെടാൻ ഗവർണർക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി. സർക്കാരിന് ഭൂരിപ ക്ഷം നഷ്ടപ്പെട്ടാൽ വിശ്വാസവോട്ട് തേടണമെന്ന് ആവശ്യപ്പെടാൻ ഗവർണർക്ക് തടസങ്ങൾ ഇല്ലെന്നും ഇത് ഭരണഘടന അനുശാസിക് കുന്നതായും സുപ്രീംകോടതി വ്യക്തമാക്കി. മധ്യപ്രദേശിൽ വിശ്വാസവോട്ട് ആവശ്യപ്പെട്ടുള്ള ഗവർണൽ ലാൽജി ടണ്ടെൻറ നിർദേശത്തിനെതിരെ മുൻ മുഖ്യമന്ത്രി കമൽനാഥ് സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
കമൽനാഥിെൻറ ഹരജി തള്ളിയ ജസ്റ്റിസ്. ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ഗവർണർക്ക് വിശ്വാസവോട്ട് ആവശ്യപ്പെടാൻ അധികാരമുണ്ടെന്ന് വ്യക്തമാക്കി. ഭരണഘടനാ നിയപ്രകാരമുള്ള ഗവർണറുടെ അവകാശങ്ങളാണ് വിശദമായ ഉത്തരവിലൂടെ ചുണ്ടിക്കാട്ടിയതെന്നും കോടതി പറഞ്ഞു.
സംസ്ഥാനത്ത് 22 കോൺഗ്രസ് എം.എൽ.എമാർ രാജി സമർപ്പിച്ചതോടെയാണ് കമൽനാഥ് സർക്കാർ വീണത്. ജ്യോതിരാദിത്യസിന്ധ്യ കോൺഗ്രസ് വിട്ടതോടെ ഇദ്ദേഹത്തെ പിന്തുണച്ച് 22 കോൺഗ്രസ് വിമത എം.എൽ.എമാർ രാജി നൽകുകയായിരുന്നു. ജ്യോതിരാദിത്യസിന്ധ്യക്ക് പിന്നാലെ വിമത എം.എൽ.എമാരും ബി.ജെ.പി അംഗത്വം സ്വീകരിച്ചു.കോണ്‍ഗ്രസ് സര്‍ക്കാറിെൻറ പതനത്തെ തുടർന്ന് ഗവർണർ വിശ്വസാവോട്ടെടുപ്പ് നിർദേശിച്ചെങ്കിലും അതിന് തൊട്ടുമുമ്പ് കമൽനാഥ് രാജിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.