70 ശതമാനം വിമാനങ്ങൾക്കും സർവീസ്​ നടത്താം; കമ്പനികൾക്ക്​ അനുമതി നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്ത് ​70 ശതമാനം വിമാനങ്ങൾക്കും സർവീസ്​ പുനഃരാരംഭിക്കാമെന്ന്​ കേന്ദ്രസർക്കാർ. കോവിഡിന്​ ശേഷം വിമാന സർവീസുകൾ പുനഃരാരംഭിച്ചപ്പോൾ മുമ്പുണ്ടായിരുന്നതിൽ 60 ശതമാനം വിമാനങ്ങൾ മാത്രമാണ്​ സർവിസ്​ പുനഃരാരംഭിച്ചത്​​. ഇതാണ്​ കേന്ദ്രസർക്കാർ വർധിപ്പിക്കാൻ തീരുമാനിച്ചത്​.

മെയ്​ 25നാണ്​ 30,000 യാത്രക്കാരുമായാണ്​ രാജ്യത്ത്​ ആഭ്യന്തര വിമാന സർവിസ്​ പുനഃരാരംഭിച്ചത്​. നവംബർ എട്ടിലേക്ക്​ എത്തു​േമ്പാൾ യാത്രക്കാരുടെ എണ്ണം 2.06 ലക്ഷമായി ഉയർന്നു. ഇതോടെയാണ്​ സർവീസ്​ നടത്തുന്ന വിമാനങ്ങളുടെ എണ്ണം വീണ്ടും വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന്​ വ്യോമയാനമന്ത്രി ഹർദീപ്​ സിങ്​ പുരി പറഞ്ഞു.

രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം കുറഞ്ഞതോടെയാണ്​ വിമാനസർവീസുകൾ ദീർഘിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്​. കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യത്തെ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 50,000ത്തിൽ താഴെയാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.