ന്യൂഡൽഹി: അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള കേന്ദ്ര വിജിലൻസ് കമീഷന്റെ നിർദേശം ഫയലിൽ കെട്ടിക്കിടക്കുന്നു. 55 കേസുകളിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന നിർദേശം സർക്കാർ വകുപ്പുകൾ പാലിച്ചിട്ടില്ലെന്ന് കേന്ദ്ര വിജിലൻസ് കമീഷന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. റെയിൽവേ മന്ത്രാലയമാണ് നടപടി സ്വീകരിക്കാത്തതിൽ മുന്നിലുള്ളത്. 11 കേസുകളിൽ ഉദ്യോഗസ്ഥർക്കെതിരെ റെയിൽവേ നടപടി സീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
കമീഷന്റെ നിർദേശം സ്വീകരിക്കാതിരിക്കുകയോ കൂടിയാലോചിക്കാതിരിക്കുകയോ ചെയ്യുന്നത് വിജിലൻസ് പ്രക്രിയയെ തന്നെ തടസ്സപ്പെടുത്തുകയും അതിന്റെ നിഷ്പക്ഷതയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. വിവിധ പദവികളിൽ ജോലിചെയ്തിരുന്ന റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥൻ വരുമാന സ്രോതസ്സിന് ആനുപാതികമല്ലാത്ത 138.65 ശതമാനം സമ്പത്ത് സമ്പാദിച്ചുവെന്ന് വിജിലൻസ് കമീഷൻ കണ്ടെത്തിയിരുന്നു. ഇയാൾക്കെതിരെ ശിക്ഷ നടപടി ആവശ്യപ്പെട്ട് കമീഷൻ അതിന്റെ ആദ്യ ഘട്ട നിർദേശം നൽകി. എന്നാൽ, ഇയാൾക്കെതിരെ കേസ് അവസാനിപ്പിക്കാനാണ് റെയിൽവേ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.