ന്യൂഡൽഹി: നോട്ട് അസാധുവാക്കലുമായി ബന്ധെപ്പട്ട് പാർലമെൻറിൽ സംസാരിക്കാൻ സർക്കാർ തന്നെ അനുവദിക്കുന്നില്ലെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. തന്നെ പ്രസംഗിക്കാനനുവദിച്ചാൽ ഭൂകമ്പം ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി രാജ്യത്തെല്ലായിടത്തും നടന്ന് പ്രസംഗിക്കുന്നു. പക്ഷേ, പാർലമെൻറിൽ മാത്രം പ്രസംഗിക്കുന്നില്ല. അവർ സംവാദത്തിന് തയ്യാറാണെന്ന് പറയുന്നു. പേക്ഷ, സംവാദത്തിൽ നിന്ന് ഒാടിയൊളിക്കുകയാെണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർച്ചയായി സഭ തടസപ്പെടുന്നതു സംബന്ധിച്ച് ഇന്ന് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നു. ചർച്ചക്ക് തയാറാണെന്ന് പ്രതിപക്ഷം ഇന്ന് സഭയിൽ അറിയിച്ചപ്പോൾ ആദ്യം ഇതുവരെ സഭ തടസപ്പെടുത്തിയതിന് മാപ്പു പറയണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. ഇതാണ് വാക്കേറ്റത്തിനിടയാക്കിയത്. തുടർന്ന് സഭ പ്രക്ഷുബ്ധമാവുകയും ഡിസംബർ 14 വരെ പിരിയുകയും ചെയ്തു.
എന്നാൽ കോൺഗ്രസിന് നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചോദ്യം ചെയ്യാൻ അവകാശമില്ലെന്ന് പാർലമെൻററി കാര്യ മന്ത്രി വെങ്കയ്യനായിഡു ബംഗുളൂരുവിൽ പറഞ്ഞു. സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.