മുംബൈ: രാജ്യത്തെ സൈനികരെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ സർക്കാറിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് ശരത് പവാർ. മഹാരാഷ്ട്രയിലെ പൂണെ ജില്ലയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ പ്രസ്താവനയിലാണ് പവാറിന്റെ പ്രതികരണം.
രാജ്യത്ത് പല സംഭവങ്ങൾ നടന്നു. എന്നാൽ, ഇതിന് പിന്നിലുള്ള വസ്തുത പുറത്ത് വന്നിട്ടില്ല. പുൽവാമയിൽ 40 സൈനികർ കൊല്ലപ്പെട്ടതിന് പിന്നിലെ കഥ ബി.ജെ.പി നിയമിച്ച വർഗൺ സത്യപാൽ മാലിക് പുറത്തെത്തിച്ചിരിക്കുകയാണെന്ന് പവാർ പഞ്ഞു. പുൽവാമ ആക്രമണത്തിന്റെ സമയത്ത് ഉപകരണങ്ങളും വിമാനങ്ങളും സൈന്യത്തിന് ലഭിച്ചില്ലെന്ന് മാലിക് രാജ്യത്തെ പ്രധാനപ്പെട്ട ഒരാളെ അറിയിച്ചു. അതിനെ കുറിച്ച് മിണ്ടരുതെന്നാണ് മാലിക് അയാളോട് പറഞ്ഞതെന്ന് പവാർ വ്യക്തമാക്കി.
നേരത്തെ ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ മോദിയുടെ ബിരുദസർട്ടിഫിക്കറ്റിന്റെ പ്രശ്നത്തിൽ ബി.ജെ.പി സർക്കാറിനെ രൂക്ഷമായി വിമർശിക്കുന്ന നിലപാട് പവാർ സ്വീകരിച്ചിരുന്നില്ല. ഇതിനിടെയാണ് പുൽവാമ വിഷയത്തിൽ ബി.ജെ.പി സർക്കാറിനെ വിമർശിച്ച് ശരത് പവാർ രംഗത്തെത്തുന്നത്.
രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഗുരുതര വീഴ്ച പറ്റിയെന്നും വീഴ്ച മറച്ചുവെക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്നുമായിരുന്നു സത്യപാൽ മാലിക് ‘ദി വയറി’നോട് വെളിപ്പെടുത്തിയത്. ജവാന്മാരെ കൊണ്ടുപോകാൻ സി.ആർ.പി.എഫ് വിമാനം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിച്ചെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
പുൽവാമ ആക്രമണം നടന്നയുടൻ മോദി വിളിച്ചപ്പോൾ ഈ വീഴ്ചകളെ കുറിച്ച് അറിയിച്ചിരുന്നു. എന്നാൽ, എല്ലാം മറച്ചുവെക്കണമെന്നും ആരോടും പറയരുതെന്നുമാണ് നിർദേശിച്ചത്. മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ഇതുതന്നെ നേരിട്ട് ആവശ്യപ്പെട്ടു. പാകിസ്താനെ പഴിച്ച് ബി.ജെ.പിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കലായിരുന്നു ലക്ഷ്യമെന്ന് തനിക്ക് മനസ്സിലായെന്നും സത്യപാൽ മാലിക് അഭിമുഖത്തിൽ വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.