ന്യൂഡൽഹി: റഷ്യയുടെ കോവിഡ് വാക്സിനായ സ്പുട്നിക്-5െൻറ വിതരണം കേന്ദ്രസർക്കാർ അടുത്തയാഴ്ച തുടങ്ങിയേക്കും. ലാബിലെ ഗുണമേന്മ പരിശോധന പൂർത്തയായാലുടൻ വിതരണം ആരംഭിക്കുമെന്നാണ് സൂചന. സെൻട്രൽ ഡ്രഗ് ലബോറിറ്ററിയിലാണ് ഇപ്പോൾ വാക്സിൻ പരിശോധന നടത്തുന്നത്. ഇത് വൈകാതെ പൂർത്തിയാകുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
രാജ്യത്തെ വാക്സിനുകളുടെ നിലവാരം പരിശോധിക്കുന്നത് സെൻട്രൽ ഡ്രഗ് ലബോറിറ്ററിയാണ്. വാക്സിെൻറ 1.5 ലക്ഷം ആപ്യൂളുകളിൽ 100 എണ്ണമായിരിക്കും പരിശോധിക്കുക. ഹൈദരാബാദിലെ ഡോ.റെഡ്ഡീസ് എന്ന മരുന്ന് കമ്പനിയാണ് സ്ഫുട്നിക് വാക്സിൻ ഇറക്കുമതി ചെയ്യുന്നത്.
മൂന്നാം തീയതിയാണ് വാക്സിൻ ലഭിച്ചതെന്നും പരിശോധന ആരംഭിച്ചുവെന്നും ഡ്രഗ് ലബോറിറ്ററി ഉദ്യോഗസ്ഥൻ പറഞ്ഞു. പരിശോധനക്ക് ശേഷം ഡ്രഗ് കൺട്രോളർ ഇന്ത്യ പോലുള്ള ഏജൻസികളുടെ അനുമതി ലഭിച്ചതിന് ശേഷം വാക്സിൻ ഉടൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറും. ഏപ്രിൽ 13നാണ് സ്പുട്നിക് വാക്സിെൻറ അടിയന്തര ഉപയോഗത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.