അന്താരാഷ്ട്ര കോളുകളും സന്ദേശങ്ങളും രണ്ടുവർഷം വരെ സൂക്ഷിക്കണമെന്ന് നിർദേശം

ന്യൂഡൽഹി: രാജ്യത്തെ എല്ലാ ടെലികോം സേവനദാതാക്കളും അന്താരാഷ്ട്ര, സാറ്റലൈറ്റ്​, കോൺഫറൻസ് കോളുകളും മെസേജുകളും രണ്ടുവർഷം വരെ ​സൂക്ഷിക്കണമെന്ന് സർക്കാർ നിദേശിച്ചു. ഇന്റർനെറ്റ് വഴിയുള്ള കോളുകൾക്കും സന്ദേശങ്ങൾക്കും ഇത് ബാധകമാണെന്ന് ടെലികോം വകുപ്പിന്റെ സർക്കുലർ പറയുന്നു.

നേരത്തെ ഇത് ഒരു വർഷമായിരുന്നു. ടെലികോം വകുപ്പ് ഡിസംബറിലാണ് ഇതു സംബന്ധിച്ച ചട്ടം ഭേദഗതി ചെയ്തത്. എല്ലാ വാണിജ്യ രേഖകളും കോൾ ഡേറ്റയും നെറ്റ്‍വർക് വഴിയുള്ള ആശയവിനിമയ വിവരങ്ങളും ചുരുങ്ങിയത് രണ്ടുവർഷം വരെ സൂക്ഷിക്കണം.

സുരക്ഷ കാരണങ്ങളാലാണിത്. നിശ്ചിത കാലത്തിനുശേഷം അധികൃതർ ആവശ്യപ്പെടാത്ത പക്ഷം രേഖകൾ നശിപ്പിക്കാം.

Tags:    
News Summary - Govt mandates storage of ISD and message details

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.