ന്യൂഡൽഹി: ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി ഗ്രാമി പുരസ്കാരവേദിയിൽ 'ഞാൻ കർഷകർക്കൊപ്പം' എന്നെഴുതിയ മാസ്ക് ധരിച്ച് പ്രമുഖ യുട്യൂബർ ലില്ലി സിങ്. മാർച്ച് 14ന് ലോസ് ഏയ്ഞ്ചലസിലെ ഗ്രാമി അവാർഡ്സ് 2021ന്റെ വേദിയിലാണ് 'ഞാൻ കർഷകർക്കൊപ്പം' എന്നെഴുതിയ കറുത്ത മാസ്ക് ധരിച്ച് ലില്ലി സിങ് എത്തിയത്.
കറുത്ത വസ്ത്രവും മാസ്കും ധരിച്ച് ഗ്രാമി റെഡ് കാർപറ്റിലെത്തിയ ലില്ലി സിങ്ങിന്റെ ചിത്രങ്ങൾ വൈറലായി. 'റെഡ് കാർപറ്റ്/ അവാർഡ് ദാന ചടങ്ങിലെ ചിത്രങ്ങൾക്ക് കൂടുതൽ പ്രചാരണം ലഭിക്കുമെന്നറിയാം. മാധ്യമങ്ങൾ ഈ ചിത്രങ്ങൾ ഉപയോഗിച്ചോളൂ' -ചിത്രം പങ്കുവെച്ച് ലില്ലി സിങ് കുറിച്ചു.
കേന്ദ്രസർക്കാറിന്റെ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി മാസങ്ങളായി പ്രക്ഷോഭം തുടരുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി നിരവധി ലോകപ്രശ്സ്തർ രംഗത്തെത്തിയിരുന്നു. പോപ് ഗായി റിഹാനയുടെ ട്വീറ്റ് കേന്ദ്രത്തിനും സംഘ്പരിവാർ അനുകൂലികൾക്കും അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. റിഹാനയെ കൂടാതെ
കർഷക സമരത്തിന് പിന്തുണയുമാെയത്തിയ കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗിനെതിരെ വിദ്വേഷ പ്രചരണം അഴിച്ചുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.