കോടതി ജാമ്യം അനുവദിച്ചിട്ടും ഡോ. കഫീൽ ഖാനെ മോചിപ്പിക്കാതെ യു.പി പൊലീസ്

ന്യൂഡൽഹി: മുംബൈയിൽ നിന്ന്​ യു.പി പൊലീസ്​ അറസ്​റ്റ്​ ചെയ്​ത ഡോ. കഫീൽ ഖാന്​ ജാമ്യം ലഭിച്ച്​ മൂന്ന്​ ദിവസം കഴിഞ ്ഞിട്ടും പുറത്തിറങ്ങാനായില്ല. ഫെബ്രുവരി​ 10ാം തീയതിയാണ് ജാമ്യം അനുവദിച്ചത്. ഡോ. കഫീൽ ഖാൻ പുറത്തിറങ്ങുന്നത് പെ ാലീസ്​ ബോധപൂർവം വൈകിപ്പിക്കുകയാണെന്നാണ്​ ആരോപണം. ഇത്​ സംബന്ധിച്ച്​ പ്രതികരിക്കാൻ യു.പി പൊലീസ്​ വിസമ്മതിച ്ചു.

കഫീൽ ഖാനെ പുറത്തുവിട്ടില്ലെന്ന കാര്യം ഭാര്യ സബിസ്ത ഖാൻ ട്വീറ്റിലൂടെ അറിയിച്ചു. യോഗിക്കും യു.പി പൊല ീസിനും നിയമവ്യവസ്​ഥയോട്​ എന്തെങ്കിലും ആദരവുണ്ടോയെന്ന്​ സംവിധായകൻ അനുരാഗ്​ കശ്യപ്​ ട്വിറ്ററിൽ ചോദിച്ചു. യു.പി പൊലീസ് കോടതിക്കും മുകളിലാണോയെന്ന് നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കർ ട്വീറ്റിൽ ചോദിച്ചു.

അലീഗഢ്​ സി.ജെ.എം കോടതിയാണ് കഫീൽ ഖാന് ഫെബ്രുവരി​ 10ാം തീയതി ജാമ്യം അനുവദിച്ചത്​. ജനുവരി 29 ബുധനാഴ്​ചയാണ്​ കഫീൽ ഖാനെ അറസ്​റ്റ്​ ചെയ്​തത്​.

കഴിഞ്ഞ മാസം അലീഗഢ്​ മുസ്​ലിം യൂനിവേഴ്​സിറ്റിയിൽ നടന്ന പരിപാടിയിൽ പ്രസംഗിച്ചതി​​​​​​െൻറ പേരിലാണ്​ കേസ്​. മുംബൈയിൽ സി.എ.എ വിരുദ്ധ സമരത്തിൽ പ​ങ്കെടുത്ത ശേഷം കേരളത്തിലേക്ക്​ വരാനിരിക്കെയായിരുന്നു അറസ്​റ്റ്​.

Tags:    
News Summary - granted bail dr khafeel khan not released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.