ന്യൂഡൽഹി: കേന്ദ്ര സർക്കാറിനെതിരെ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ (എ.എ.പി) പ്രതി പക്ഷ പാർട്ടികളുടെ മഹാറാലി ബുധനാഴ്ച ഡൽഹിയിൽ നടക്കും. കൊൽക്കത്തയിൽ മമത ബനർജി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയുടെ മാതൃകയിലാണ് എ.എ.പിയും സംഘടിപ്പിക്കുന ്നത്.
‘സ്വേച്ഛാധിപത്യം അവസാനിപ്പിക്കുക, രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രവാക്യം ഉയർത്തി ജന്തർ മന്തറിൽ നടക്കുന്ന പരിപാടിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവർ സംബന്ധിക്കും. പ്രധാന പ്രതിപക്ഷ നേതാക്കളെല്ലാം മാർച്ചിൽ അണിനിരക്കും. എ.എ.പിയുമയി ഇടഞ്ഞുനിൽക്കുന്ന കോൺഗ്രസ് റാലിയിൽ പെങ്കടുക്കുന്ന കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, ബംഗാളിലെ റാലിയിൽ കോൺഗ്രസും എ.എ.പിയും ഒരുമിച്ച് വേദി പങ്കിട്ടിരുന്നു. കൊൽക്കത്ത റാലിയിൽ അണിനിരന്നവരെല്ലാം ഡൽഹിയിലും എത്തുമെന്ന് എ.എ.പി നേതാവ് ഗോപാൽ റായി പറഞ്ഞു. രാജ്യത്തിന് സ്വാതന്ത്ര്യസമര സേനാനികൾ നേടിത്തന്ന സ്വാതന്ത്ര്യം മോദി-അമിത് ഷാ സഖ്യം തകർക്കുകയാണെന്നും അദ്ദേഹം കുറ്റെപ്പടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.