ശ്രീനഗർ: ജമ്മു-കശ്മീരിൽ സുരക്ഷസേന യുവാക്കളെ ക്രിമിനലുകളെപ്പോലെ ൈകകാര്യം ചെയ്യരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ചെറിയ തെറ്റുകൾ ചെയ്യുന്നവർെക്കതിരെ ജുവനൈൽ നിയമം അനുസരിച്ചാണ് നടപടി സ്വീകരിക്കേണ്ടത്. ക്രമസമാധാന പ്രശ്നമുണ്ടാകുേമ്പാൾ അമിതമായ ബലപ്രയോഗം ഒഴിവാക്കണമെന്നും അദ്ദേഹം സേനാവിഭാഗങ്ങളോട് ആവശ്യപ്പെട്ടു. കശ്മീർപ്രശ്നത്തിൽ സ്ഥിരമായ പരിഹാരത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വിഘടനവാദികളടക്കമുള്ളവരുമായി തുറന്ന മനസ്സോടെ സംഭാഷണത്തിന് തയാറാണ്. എന്നാൽ, സർക്കാർ മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങളിൽനിന്ന് വിഘടനവാദ സംഘടനകൾ മുഖംതിരിക്കുന്നതിൽ ഖേദമുണ്ട്. ജമ്മു -കശ്മീരിന് ഭരണഘടന ഉറപ്പുനൽകുന്ന എല്ലാ അവകാശങ്ങളും സംരക്ഷിക്കും -രാജ്നാഥ് സിങ് വ്യക്തമാക്കി.
സുരക്ഷ സേനക്കുനേരെ കല്ലേറു നടത്തുന്നതുപോലുള്ള സംഭവങ്ങളിൽനിന്ന് യുവാക്കൾ വിട്ടുനിൽക്കണം. ചിലർ നടത്തുന്ന അക്രമസംഭവങ്ങളിൽ പങ്കാളികളാകരുതെന്ന് അദ്ദേഹം അഭ്യർഥിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ എല്ലാവരും കശ്മീരിലെ യുവാക്കളുടെ ഭാവിയിൽ ഉത്കണ്ഠയുള്ളവരാണ്- സംസ്ഥാനത്ത് നാലു ദിവസത്തെ സന്ദർശനത്തിനെത്തിയ രാജ്നാഥ് പ്യാരി മഹൽ െഗസ്റ്റ് ഹൗസിൽ വാർത്താലേഖകരോട് പറഞ്ഞു. ജമ്മു-കശ്മീരിലെ ജനങ്ങൾ കഠിനാധ്വാനത്തിലൂടെ അവരുടെ വിധിയും ഭാവിയും രൂപപ്പെടുത്തണം. ഭീകരവാദികൾ നിരവധി തലമുറകളെ നശിപ്പിച്ചു. ഇനി ഒന്നിൽക്കൂടുതൽ തലമുറകളെ നശിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല. സുരക്ഷസേന യുവാക്കളെ കുറ്റവാളികളായി കൈകാര്യം െചയ്യരുത് -അദ്ദേഹം പറഞ്ഞു.
എന്നാൽ, ഭീകരർക്കും അവരുെട പ്രവർത്തനങ്ങൾക്കുമെതിരായ നിലപാടിൽ മാറ്റമില്ല. കശ്മീർ പ്രശ്നത്തിൽ ആരുമായും താൻ ചർച്ചക്ക് തയാറാണ്. പ്രശ്നപരിഹാത്തിന് എല്ലാവരെയും ക്ഷണിക്കുന്നു. തുറന്ന മനസ്സോടെ ഇവിടെ ഇനിയും വരും. ആർക്കും ചർക്ക് കടന്നുവരാം. വിഘടനവാദികളുമായും ചർച്ചക്ക് സർക്കാർ സന്നദ്ധമാണ്. കശ്മീരിലെ സ്ഥിതിഗതികൾ കഴിഞ്ഞ ഒരു വർഷത്തിനിടെ മെച്ചപ്പെട്ടതായും രാജ്നാഥ് സിങ് പറഞ്ഞു. കശ്മീർ പ്രശ്നത്തിന് ആശയവിനിമയം, കാരുണ്യം, ആത്മവിശ്വാസം, പരസ്പര ധാരണ, ഉൾക്കൊള്ളൽ എന്നിവ അടിസ്ഥാനമാക്കി സ്ഥിരമായ പരിഹാരമാണ് ഉദ്ദേശിക്കുന്നത്.
‘ഇവിടെ വിവിധരംഗങ്ങളിലുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മനസ്സിലായത് കശ്മീർ സാഹചര്യങ്ങളിൽ ഗണ്യമായ പുരോഗതിയുണ്ടെന്നാണ്. എല്ലാം ശരിയാകുന്നുവെന്ന് അവകാശപ്പെടുന്നില്ല. എന്നാൽ, കാര്യങ്ങൾ പുരോഗതിയിലാണ്. ഇതിെൻറ ഭാഗമായി കുറച്ചു വർഷങ്ങളായി സമാധാനത്തിെൻറ ഹരിതമുകുളങ്ങൾ കശ്മീരിൽ കാണുന്നുണ്ട്. ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മധ്യസ്ഥരെ കാണാനും തയാറാണ്. സന്ദർശനത്തിനിടെ പൊലീസ്, സി.ആർ.പി.എഫ്, എന്നിവരുമായി ആശയവിനിമയം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.