മകനെ കടിച്ചെടുത്ത്​ പുലി കാട്ടിലേക്ക്​, പോരാട്ടത്തിനൊടുവിൽ കുഞ്ഞിനെ രക്ഷിച്ച്​ അമ്മ

ഭോപാൽ: 'അമ്മയെപ്പോലെ മറ്റാരും തന്‍റെ കുഞ്ഞിനെ സംരക്ഷിക്കില്ല' ഈ ചൊല്ല്​ യാഥാർഥ്യമാക്കുകയാണ്​ മധ്യപ്രദേശിലെ ഒരു യുവതി. പുലി കടിച്ചെടുത്തു കൊണ്ടുപോയ തന്‍റെ കുഞ്ഞിന്​ വേണ്ടിയായിരുന്നു ഇൗ അമ്മയുടെ പോരാട്ടം. മധ്യപ്രദേശിൽ വനത്തിനോട്​ ചേർന്ന ബഡി ജാലിയ ഗ്രാമത്തിൽ ശനിയാഴ്​ച രാത്രിയായിരുന്നു സംഭവം.

ആദിവാസി യുവതിയായ കിരണും മൂന്നുമക്കളും തങ്ങളുടെ കുടിലിന്​ പുറത്തിരുന്ന്​ തീ കായുകയായിരുന്നു. പെട്ടന്ന്​, കുടിലിന്​ സമീപത്തേക്ക്​ ഒരു പുലിയെത്തുകയും എട്ടുവയസുകാരനായ മകൻ രാഹുലിനെ തട്ടിയെടുത്ത്​ കടന്നുകളയുകയുമായിരുന്നു. ഒരു നിമിഷം പകച്ചുനിന്നെങ്കിലും ഉടൻതന്നെ തന്‍റെ രണ്ടു മക്കളെയും കുടിലിനകത്താക്കി ധൈര്യം സംഭരിച്ച്​ പുലിയുടെ പിറകെ ഓടി. ഒരു കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ്​ കിരൺ പുലിയുടെ അടുത്തെത്തിയത്​. പിന്നീട്​ വടികൊണ്ട്​ അടിച്ചും ശബ്​ദമുണ്ടാക്കിയും പുലിയുമായി ഏറ്റുമുട്ടി കിരൺ രാഹുലിനെ രക്ഷിച്ചു.

പുലിയുടെ ആക്രമണത്തിൽ അമ്മക്കും മകനും പരിക്കേറ്റെങ്കിലും ഗുരുതരമല്ല. കിരണിന്‍റെ ശബ്​ദംകേട്ട്​ പ്രദേശവാസികളും തടിച്ചുകൂടിയിരുന്നു. ഇതോടെ പുലി കാട്ടിലേക്ക്​ മറഞ്ഞു. രാഹുലിന്‍റെ പുറത്ത്​ പുലിയുടെ നഖംകൊണ്ട്​ പരി​ക്കേറ്റു. കിരണിന്‍റെ കണ്ണിന്​ സമീപവും വലിയ മുറിവുണ്ടായി. ഇരുവരെയും പ്രദേശത്തെ ​പ്രൈമറി ഹെർത്ത്​ സെന്‍ററിൽ പ്രവേശിപ്പിച്ചു.

അടിയന്തര സഹായമായി ആയിരം രൂപയും നൽകിയതായും ഉദ്യോഗസ്​ഥർ അറിയിച്ചു. ഇരുവരുടെയും ചികിത്സ ചിലവ്​ വനംവകുപ്പ്​ ഏറ്റെടുത്തു. പുലിയെ കീഴ്​പ്പെടുത്തി മകനെ രക്ഷിച്ച യുവതിയെ വനംവകുപ്പും മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാനും അഭിനന്ദിച്ചു.

Tags:    
News Summary - Gritty tribal woman fights off leopard snatches her son from its claws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.