ലഖ്നോ: വരന് കണ്ണട ഉപയോഗിക്കാതെ പത്രം വായിക്കാൻ സാധിക്കുന്നില്ലെന്ന കാരണത്താൽ വിവാഹം മുടങ്ങി. ഉത്തർപ്രദേശിലെ അരയ്യയിലാണ് സംഭവം. വിവാഹം വോണ്ടെന്ന് വെച്ചുവെന്ന് മാത്രമല്ല വരനും കുടുംബത്തിനുമെതിരെ വധുവിെൻറ ബന്ധുക്കൾ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സർദാർ കോട്വാലി പ്രദേശത്തെ ജമാൽപൂർ ഗ്രാമത്തിൽ നിന്നുള്ള അർച്ചനയും ബാൻഷി ഗ്രാമത്തിൽ നിന്നുള്ള ശിവവും തമ്മിലുള്ള വിവാഹമാണ് നടക്കാനിരുന്നത്. വിവാഹ ദിവസം വരെ വരെൻറ കാഴചക്കുറവിനെ കുറിച്ച് വധുവിെൻറ വീട്ടുകാർ അറിഞ്ഞിരുന്നില്ല.
വിവാഹദിവസം അധിക സമയത്തും വരൻ കണ്ണട വെക്കുന്നത് കണ്ടാണ് വധുവിനും മറ്റൊരു ബന്ധുവിനും സംശയം തോന്നിയത്. പിന്നാലെ പരീക്ഷിക്കാനായി കണ്ണട വെക്കാതെ പത്രം വായിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.
കണ്ണട വെക്കാതെ വായിക്കാൻ സാധിക്കാത്ത യുവാവ് പരീക്ഷണത്തിൽ പരാജയപ്പെട്ടു. ഇതോടെ വധുവിെൻറ കുടുംബം വിവാഹത്തിൽ നിന്ന് പിൻമാറി.
സ്ത്രീധനമായി നൽകിയ പണവും മോട്ടോർ സൈക്കിളും തിരികെ ആവശ്യപ്പെട്ട വധുവിെൻറ വീട്ടുകാർ വിവാഹത്തിന് ചെലവായ മുഴുവൻ തുകയും നഷ്ട പരിഹാരമായി നൽകണമെന്ന് ആവശ്യപ്പെട്ടു. വരെൻറ വീട്ടുകാർ ഈ ആവശ്യം അംഗീകരിക്കാതെ വന്നതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസുകാർ വിഷയം ഒത്തുതീർക്കാൻ ശ്രമിച്ചെങ്കിലും ശിവത്തിൻറ ബന്ധുക്കൾ സമ്മതിച്ചില്ലെന്ന് വധുവിെൻറ പിതാവ് അർജുൻ സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.