ന്യൂഡൽഹി: മാസ്ക് ധരിക്കാത്തതിന് വരനും സംഘത്തിനും 2100 രൂപ പിഴ ചുമത്തി ആരോഗ്യ വകുപ്പ്. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം നടന്നത്. വരനും കൂടെയുണ്ടായിരുന്ന 12 പേരും മാസ്ക്കുകൾ ധരിക്കാതെ തുറന്ന വാഹനത്തിൽ ഇരിക്കുന്നത് ശ്രദ്ധയിൽപെട്ട ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഉടൻ തന്നെ പിടികൂടി പിഴചുമത്തുകയായിരുന്നു. മധ്യപ്രദേശിൽ ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത നഗരമാണ് ഇൻഡോർ.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി നഗരത്തിലാകമാനം എല്ലാദിവസവും ആരോഗ്യ വകുപ്പ് പരിശോധന നടത്താറുണ്ടെന്ന് ഉദ്യോഗസ്ഥനായ വിവേക് ഗങ്രാധെ പറഞ്ഞു.
കല്യാണത്തിന് പെങ്കടുക്കാൻ 12 പേരെ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. അവർ 12 പേർ സാമൂഹിക അകലം പോലും പാലിക്കാതെ വാഹനത്തിൽ അടുത്തടുത്ത് ഇരിക്കുകയായിരുന്നു. ആരും മാസ്ക് ധരിച്ചിരുന്നില്ല. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഞങ്ങൾ വരെൻറ കയ്യിൽ നിന്ന് 2100 രൂപ പിഴ വാങ്ങിച്ചു. 1100 രൂപ സാമൂഹിക അകലം പാലിക്കാത്തതിനും 1000 രൂപ മാസ്ക് ധരിക്കാത്തതിനുമാണ്. ഇതുവരെ 4,069 പേർക്ക് ഇൻഡോറിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 174 പേർ മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.