ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതു വഴിയുള്ള സാമ്പത്തിക മാന്ദ്യത്തിന്‍െറ സാഹചര്യത്തില്‍ ചരക്കു സേവന നികുതി സമ്പ്രദായമായ ജി.എസ്.ടി അടുത്ത സാമ്പത്തിക വര്‍ഷാദ്യം നടപ്പാക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ കേരളവും പശ്ചിമബംഗാളുമടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങള്‍ സംശയം പ്രകടിപ്പിച്ചു.
എന്നാല്‍, ജി.എസ്.ടി ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തതു പ്രകാരം അടുത്ത സെപ്റ്റംബര്‍ 16ന് മുമ്പ് പുതിയ സമ്പ്രദായം നടപ്പാക്കേണ്ടത് ഭരണഘടനാപരമായ നിര്‍ബന്ധിതാവസ്ഥയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. ഭരണഘടന ഭേദഗതി പ്രകാരം നിലവിലെ പരോക്ഷ നികുതി സമ്പ്രദായം ഒരു വര്‍ഷത്തില്‍ കൂടുതല്‍ തുടരാന്‍ കഴിയില്ല. അതനുസരിച്ച് ജി.എസ്.ടി വന്നേ തീരൂ. വരുമാനമില്ലാത്ത നിലയില്‍ രാജ്യത്തെ മുന്നോട്ടുനയിക്കാന്‍ കഴിയില്ല. ഓരോ പരിഷ്കാരത്തെയും സംസ്ഥാനങ്ങള്‍ എതിര്‍ക്കുന്നത് ദോഷം ചെയ്യുമെന്ന് ജെയ്റ്റ്ലി പറഞ്ഞു.
ജി.എസ്.ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പരിഗണിക്കുന്നതിനാണ് സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട രണ്ടുദിവസത്തെ കൗണ്‍സില്‍ യോഗം ഡല്‍ഹിയില്‍ നടക്കുന്നത്. കേരളത്തില്‍നിന്ന് ധനമന്ത്രി തോമസ് ഐസക്കും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ശനിയാഴ്ച കൗണ്‍സില്‍ യോഗം സമാപിക്കും. എന്നാല്‍, സംസ്ഥാനങ്ങള്‍ വരുമാന നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ നഷ്ടപരിഹാരം കുറയുമെന്ന ആശങ്കയില്‍ത്തട്ടി നില്‍ക്കുകയാണ് തുടര്‍നടപടികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.