ജി.​എ​സ്.​ടി ബില്ലുകൾക്ക്​​ ലോ​ക്​​സ​ഭ​യു​ടെ അം​ഗീ​കാ​രം

ന്യൂഡൽഹി: ചരക്കു സേവന നികുതി സമ്പ്രദായത്തിലേക്ക് മാറുന്നത് രാജ്യത്തെ നികുതി ഘടനയിൽ പുതിയ സങ്കീർണതകൾ സൃഷ്ടിക്കുമെന്ന ആശങ്കകൾ ബാക്കിനിൽക്കേ, ജി.എസ്.ടി സംബന്ധിച്ച നാലു ബില്ലുകൾക്ക് ലോക്സഭയുടെ അംഗീകാരം. എട്ടു മണിക്കൂറോളം നീണ്ട ചർച്ചക്കു ശേഷമാണ് കേന്ദ്ര, കേന്ദ്രഭരണ പ്രദേശ, സംയോജിത, നഷ്ടപരിഹാര ജി.എസ്.ടി ബില്ലുകൾ പാസാക്കിയത്. പ്രതിപക്ഷം  കൊണ്ടുവന്ന വിവിധ ഭേദഗതികൾ വോട്ടിനിട്ടു തള്ളി. 

ജി.എസ്.ടി സമ്പ്രദായം ജൂലൈ ഒന്നു മുതൽ നടപ്പാക്കാനുള്ള ലക്ഷ്യത്തിൽ സർക്കാർ മറ്റൊരു കടമ്പകൂടി ഇതോടെ പിന്നിട്ടു. അടുത്ത ദിവസം തന്നെ രാജ്യസഭയും ഇൗ ബില്ലുകൾ പരിഗണിക്കും. തുടർന്ന് സംസ്ഥാന ജി.എസ്.ടി ബിൽ സംസ്ഥാന നിയമസഭകൾ പാസാക്കുന്ന പ്രക്രിയ ആരംഭിക്കും. ലോക്സഭയിൽ ജി.എസ്.ടി വിഷയത്തിൽ ധനമന്ത്രി ബുധനാഴ്ച നൽകിയ പ്രധാന വിശദീകരണങ്ങൾ ഇവയാണ്: ജി.എസ്.ടി നടപ്പാക്കുന്നതുവഴി നാണ്യപ്പെരുപ്പം ഉണ്ടാകില്ല. നികുതി നിരക്കുകൾ അധികരിക്കില്ല. കേന്ദ്ര^സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിൽ സമവായത്തോടെയാണ് തീരുമാനങ്ങൾ നടപ്പാക്കുന്നത്. എല്ലാ സംസ്ഥാനങ്ങൾക്കും പ്രാതിനിധ്യമുള്ള ഇൗ സമിതി സ്ഥിരം വേദിയാണ്. 

എല്ലാ തീരുമാനങ്ങളും ജി.എസ്.ടി കൗൺസിലാണ് എടുക്കുന്നത്. കേന്ദ്ര^സംസ്ഥാന പങ്കാളിത്ത പരമാധികാരമാണ് ഇതുവഴി നടപ്പാകുന്നത്. എല്ലാ വിഭാഗങ്ങൾക്കും നേട്ടമുണ്ടാക്കുന്ന വിപ്ലവകരമായ നിയമനിർമാണമാണിത്. നിയമവ്യവസ്ഥ ദുരുപയോഗിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കും. സംസ്ഥാനങ്ങൾക്കു നഷ്ടപരിഹാരം നൽകാൻ അഞ്ചു വർഷത്തേക്ക് സെസ് ഇൗടാക്കും. ഭക്ഷ്യധാന്യങ്ങളോ കൃഷിയോ ജി.എസ്.ടിയിൽ വരുന്നില്ല. 

നികുതിരംഗത്ത് വലിയ പരിവർത്തനമാണ് കൊണ്ടുവരാൻ പോകുന്നെതന്ന് മോദിസർക്കാർ സ്വന്തംനിലക്ക് അവകാശപ്പെടുന്നുണ്ടെങ്കിലും, ഇൗ സർക്കാർ നടത്തുന്നത് ഒരു കുഞ്ഞിക്കാൽ ചുവടുവെപ്പു മാത്രമാണെന്ന് കോൺഗ്രസിലെ എം. വീരപ്പെമായ്ലി പറഞ്ഞു. യു.പി.എ സർക്കാർ ആവിഷ്കരിച്ച ജി.എസ്.ടി സമ്പ്രദായം നടപ്പാക്കുന്നതിന് പ്രധാന പ്രതിപക്ഷമായ ബി.ജെ.പി ഇടേങ്കാലിട്ടതു വഴി ഏഴെട്ടു വർഷം പാഴായി. അതുവഴി ശരാശരി 12 ലക്ഷം കോടി രൂപ ഖജനാവിന് നഷ്ടമായതിന് ഇന്ന് ഉത്തരവാദികളായി ആരുമില്ല. ജി.എസ്.ടി നടപ്പാക്കുേമ്പാഴത്തെ വിവിധ പ്രശ്നങ്ങൾ ഇനിയും ബാക്കി നിൽക്കുകയാണ്. സാേങ്കതികമായ പ്രശ്നങ്ങൾ തീർന്നിട്ടില്ല. അന്തർ സംസ്ഥാന ഇടപാടുകളിൽ സങ്കീർണതയുണ്ട്. റിയൽ എസ്റ്റേറ്റ് മേഖല ജി.എസ്.ടിക്ക് പുറത്തു നിർത്തിയതുവഴി കള്ളപ്പണം വർധിക്കും. കേന്ദ്ര^സംസ്ഥാന നികുതി വിഭാഗങ്ങൾ തമ്മിൽ വടംവലി നിത്യസംഭവമാകും.

നികുതിക്കു പല നിരക്കും പുറമെ സെസും മറ്റുമുള്ളപ്പോൾ ഒരു രാജ്യം, ഒറ്റ നികുതി എന്ന ആശയം തന്നെ മിഥ്യയാണ്. നികുതി സംവിധാനത്തിൽ സങ്കീർണത വർധിക്കാനാണ് പോകുന്നതെന്ന് വീരപ്പമൊയ്ലി പറഞ്ഞു. രാജ്യത്തി​െൻറ വിവിധ മേഖലകൾ തമ്മിലെ അസമത്വം വർധിപ്പിക്കുന്നതാണ് ജി.എസ്.ടിയെന്ന് സി.പി.എമ്മിലെ മുഹമ്മദ് സലിം കുറ്റപ്പെടുത്തി. രാജ്യത്തി​െൻറ പിന്നാക്ക മേഖലകളെ ജി.എസ്.ടിയിൽ എങ്ങനെ പരിഗണിക്കുമെന്നത് പ്രധാന പ്രശ്നമായി തീരും. നികുതിനിരക്ക് നിശ്ചയിക്കുന്നതിനുള്ള അധികാരം ഇനി ജി.എസ്.ടി കൗൺസിലിനാണെന്നിരിക്കേ, പാർലമ​െൻറിന് ഭരണഘടനാപരമായുള്ള അധികാരമാണ് ഇല്ലാതാകുന്നെതന്ന് ആർ.എസ്.പിയിലെ എൻ.കെ. പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. ഭരണഘടനാ വ്യവസ്ഥകൾ ഒരു നിയമവും മറികടക്കാൻ പാടില്ലെന്ന് സി.പി.െഎയിലെ സി.എൻ. ജയദേവൻ പറഞ്ഞു. 

ജി.എസ്.ടിക്ക് വ്യവസായങ്ങൾ തയാറെടുത്തിട്ടില്ലെന്ന് തൃണമൂൽ കോൺഗ്രസിലെ കല്യാൺ ബാനർജി അഭിപ്രായപ്പെട്ടു. പുതിയ നികുതി ഘടന പുതിയ വെല്ലുവിളികളാണ് ഉയർത്തുന്നതെന്ന് എ.െഎ.എ.ഡി.എം.കെയിലെ വെങ്കിടേഷ് ബാബു പറഞ്ഞു. നിലവിലെ നികുതി ഘടനയിലുള്ള പല അപാകതകളും ഇല്ലാതാക്കുന്നതാണ് ജി.എസ്.ടിയെന്ന് ബി.ജെ.പിക്കു വേണ്ടി സംസാരിച്ച ഉദിത്രാജ് വാദിച്ചു. 

Tags:    
News Summary - gst bills in loksabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.