പാചക വാതക സിലിണ്ടറിന്​ 32 രൂപ കൂടി

ന്യൂഡല്‍ഹി: പാചക വാതക സിലിണ്ടറി​​​െൻറ വില വീണ്ടും കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറിന് 32 രൂപയാണ്​ കൂടിയത്​. ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതോടെയാണ് പാചകവാതകത്തിന്​ വീണ്ടും വില കൂടിയത്. 
കേന്ദ്ര, സംസ്ഥാന ചുങ്കം ഉള്‍പ്പടെ നിലവിലുണ്ടായിരുന്നതിന് പകരമായി ജി.എസ്.ടി വന്നപ്പോള്‍ 5 ശതമാനമാണ് പാചകവാതകത്തിന് നികുതി ഏര്‍പ്പെടുത്തിയത്. ഇതോടെ സബ്​സിഡിയുള്ള സിലിണ്ടറിന്​ 32 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 11.5 രൂപയുമാണ്​ വർധിച്ചത്​.

ആറ് വര്‍ഷത്തെ ഏറ്റവും വലിയ വില വര്‍ധനയാണിത്. ​ ഡല്‍ഹിയില്‍ 14.2 കിലോയുടെ സിലിണ്ടറിന് 446.65 ആയിരുന്നത് 477.46 ആയി വര്‍ധിച്ചു. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 11.5 രൂപ കൂടി 564 രൂപയായി. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 18 ശതമാനമാണ് ജി.എസ്.ടി.

Tags:    
News Summary - GST, cut in subsidy drive up LPG cylinder price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.