നികുതി നടപ്പാക്കുന്നത് ആഘോഷിക്കേണ്ട കാര്യമില്ല -ആനന്ദ് ശർമ

ന്യൂഡൽഹി: ജി.എസ്.ടി പ്രാബല്യത്തിൽ വരുന്ന ദിവസം പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിച്ച കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ. രാജ്യത്ത് നടപ്പാക്കുന്നത് പുതിയ നികുതിഘടനയാണെന്നും ഇത് പാർലമെന്‍റ് സെൻട്രൽ ഹാളിൽ ആഘോഷിക്കേണ്ട കാര്യമില്ലെന്നും ആനന്ദ് ശർമ ചൂണ്ടിക്കാട്ടി. 

അർധരാത്രിയിലെ തമാശയിലൂടെ സാമൂഹത്തിലെ യാഥാർഥ്യങ്ങൾ, അസഹിഷ്ണുത, കർഷകരുടെ പ്രശ്നങ്ങൾ എന്നിവ അവഗണിക്കാൻ സാധിക്കില്ല. നാടകത്തിനെയോ പ്രചാരണ തട്ടിപ്പിനെയോ പിന്തുണക്കുന്ന പാർട്ടിയല്ല കോൺഗ്രസ്. നികുതി നയത്തിലൂടെ പൊതുജനശ്രദ്ധ ആകർഷിക്കേണ്ട ആവശ്യം കോൺഗ്രസിനില്ലെന്നും ആനന്ദ് ശർമ വ്യക്തമാക്കി. 

ജി.എസ്.ടി പ്രാബല്യത്തിൽ വരുന്ന ഇന്ന് ചേരുന്ന പാർലമെന്‍റ് പ്രത്യേക സമ്മേളനം ബഹിഷ്കരിക്കാൻ കോൺഗ്രസും ഇടതുപാർട്ടികളും തൃണമൂൽ കോൺഗ്രസും തീരുമാനിച്ചിരുന്നു.

Tags:    
News Summary - gst implementation is not celebrated; congress leader Anand Sharma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.