ന്യൂഡൽഹി: സുപ്രധാന നികുതി പരിഷ്കാരമായ ജി.എസ്.ടി പ്രാബല്യത്തിൽ വന്നതോടെ ആഘോഷത്തിലും ആശങ്കയിലും ജനങ്ങൾ. യു.പിയിലെ ലകനൗവിൽ പടക്കം പൊട്ടിച്ചാണ് ജി.എസ്.ടിയുടെ വരവിനെ ആഘോഷിച്ചത്. അതേ സമയം, സാധാരാണക്കാരിൽ ഇത് സംബന്ധിച്ച ആശങ്കയും നില നിൽക്കുന്നു.
ആദ്യ മാസങ്ങളിൽ നോട്ട് നിരോധനത്തിന് കാലത്തെ സമാന അവസ്ഥയിലായിരിക്കും സമ്പദ്വ്യവസ്ഥയെന്നാണ് സൂചന. അതിനാൽ തന്നെ ചെറുകിട വ്യാപാരികളെ ഇത് ആശങ്കയിലാക്കിയിട്ടുണ്ട്.
ജി.എസ്.ടിയുടെ പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഡൽഹി പുതിയ നികുതി പരിഷ്കാരത്തിനായി അണിഞ്ഞൊരിങ്ങിയിരുന്നു. പാർലമെൻറ് മന്ദിരിവും, ജി.എസ്.ടി ഭവനും വൈദ്യുതി ദീപങ്ങൾ കൊണ്ട് അലങ്കരിച്ചു. പാർലമെൻറിെൻറ ചരിത്രത്തിൽ അപൂർവമായി മാത്രമേ സഭയുടെ പ്രത്യേക സമ്മേളനം അർധരാത്രി നടക്കാറുള്ളു. ഇത്തരം അപൂർവതക്കാണ് ജി.എസ്.ടിയുടെ പ്രഖ്യാപന വേളയിൽ പാർലമെൻറ് സാക്ഷിയായത്. അതേ സമയം, പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ടുനിന്നത് ചടങ്ങിെൻറ ശോഭക്കെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.