ന്യൂഡൽഹി: ചരക്കു സേവന നികുതി സമ്പ്രദായമായ ജി.എസ്.ടി നടപ്പാക്കുന്നതിന് നാല് അനുബന്ധ നിയമനിർമാണങ്ങൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. കേന്ദ്ര^സംസ്ഥാന ധനമന്ത്രിമാരുടെ ജി.എസ്.ടി കൗൺസിൽ അടുത്തിടെ അംഗീകരിച്ച ഇൗ ബില്ലുകൾ ഇനി വൈകാതെ പാർലമെൻറിൽ എത്തും. ജി.എസ്.ടി സമ്പ്രദായം ജൂലൈ ഒന്നിന് നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യം.
സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട ബിൽ, കേന്ദ്ര ജി.എസ്.ടി, സംയോജിത ജി.എസ്.ടി, കേന്ദ്രഭരണ പ്രദേശ ജി.എസ്.ടി എന്നീ ബില്ലുകളാണ് മന്ത്രിസഭ അംഗീകരിച്ചത്. ഇവ പണബിൽ എന്നനിലയിലാണ് പാർലമെൻറിൽ അവതരിപ്പിക്കുക. സർക്കാർ ന്യൂനപക്ഷമായ രാജ്യസഭയിലെ തടസ്സങ്ങൾ ഒഴിവാക്കാനും പണബില്ലായുള്ള അവതരണം സഹായിക്കും.ഇതിനു പുറമെ സംസ്ഥാന ജി.എസ്.ടി ബിൽ അതതു സംസ്ഥാന നിയമസഭകൾ പാസാക്കും. ഇതോടെ ജി.എസ്.ടി നടപ്പാക്കുന്നതിനുള്ള നിയമനിർമാണ നടപടികൾ പൂർത്തിയാകും. കേന്ദ്ര മന്ത്രിസഭ യോഗത്തിലെ ഏക അജണ്ട ജി.എസ്.ടി ബില്ലുകളുടെ അംഗീകാരമായിരുന്നു.
ജി.എസ്.ടിക്ക് 5, 12, 18, 28 എന്നിങ്ങനെ നാലു സ്ലാബുകൾ ജി.എസ്.ടി കൗൺസിൽ അംഗീകരിച്ചിട്ടുണ്ട്. ആഡംബര കാറുകൾ, പുകയില ഉൽപന്നങ്ങൾ, ലഘുപാനീയങ്ങൾ തുടങ്ങിയവക്ക് 15 ശതമാനത്തിൽ കവിയാത്ത സെസ് ചുമത്താനും നിശ്ചയിച്ചിട്ടുണ്ട്. ഒാരോ സ്ലാബിലും ഉൾപ്പെടുത്തേണ്ട ഉൽപന്നങ്ങൾ ഏതൊക്കെയെന്ന് തീരുമാനിക്കുന്ന പ്രക്രിയ അടുത്തമാസം തുടങ്ങും.
ഗൾഫ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.