ഹാർദിക് പട്ടേലിനെ കോടതി വെറുതെവിട്ടു

ജാംനഗർ: വ്യവസ്ഥ ലംഘിച്ച് രാഷ്ട്രീയപ്രസംഗം നടത്തിയെന്ന കേസിൽ ഗുജറാത്തിലെ ബി.ജെ.പി എം.എൽ.എ ഹാർദിക് പട്ടേലിനെ കോടതി വെറുതെവിട്ടു. അഞ്ച് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് പട്ടേലിനേയും അങ്കിത് ഖാദിയ എന്നയാളെയും ജാംനഗർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കുറ്റമുക്തനാക്കിയത്.

പാട്ടീദാർ അനാമത്ത് ആന്ദോളൻ സമിതിയുടെ നേതൃത്വത്തിൽ നടന്ന പാട്ടീദാർ സംവരണ സമരത്തിനിടെ 2017 നവംബർ നാലിന് ധുതാർപുരിലെ റാലിയിൽ നടത്തിയ പ്രസംഗത്തിനെതിരേയായിരുന്നു പരാതി.

Tags:    
News Summary - Gujarat court acquits Hardik Patel in 5-year-old case of disobeying govt order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.