വാറണ്ട് റദ്ദാക്കി: ഉപാധികളോടെ ഹർദിക് പട്ടേലിന് ജാമ്യം

വിസ്നഗർ: ബി.ജെ.പി എം.എൽ.എ റിഷികേശ് പട്ടേലിന്‍റെ ഒാഫീസ് തകർത്ത കേസിൽ പട്യദർ നേതാവ് ഹർദിക് പട്ടേലിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. 5000 രൂപയുടെ കരുതൽ തുകയിലാണ് ജാമ്യം. ഹർദികിനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ടും കോടതി റദ്ദാക്കി.
  

കേസിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ബുധനാഴ്ച വിസ്നഗർ കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. എന്നാൽ  പൊലീസിനു മുൻപിൽ കീഴടങ്ങാൻ താൻ തയാറാണെന്ന് ബുധനാഴ്ച കോടതിയിലെത്തും മുൻപെ ഹർദിക് വ്യക്തമാക്കിയിരുന്നു.  ഹർദിക് അടക്കം ആറുപേരാണ് കേസിലെ പ്രതികൾ. നവംബർ 15ന് കേസ് വീണ്ടും പരിഗണിക്കും. 

Tags:    
News Summary - Gujarat court cancels Hardik Patel’s arrest warrant, grants him bail-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.