പാലൻപുർ: ഗുജറാത്ത് പൊലീസ് അറസ്റ്റുെചയ്ത മോദി വിമർശകൻ സഞ്ജീവ് ഭട്ടിനെ കസ്റ്റഡിയിൽ വേണമെന്ന സി.െഎ.ഡി വിഭാഗത്തിെൻറ അഭ്യർഥന കോടതി തള്ളി. 22 വർഷം മുമ്പുള്ള കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ മുൻ െഎ.പി.എസ് ഒാഫിസർകൂടിയായ ഭട്ടിനെയും പൊലീസ് ഉദ്യോഗസ്ഥൻ െഎ.ബി. വ്യാസിനെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് കോടതി ഉത്തരവിട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനും ഗുജറാത്ത് കലാപ കേസിൽ മോദിക്കെതിരെ മൊഴി കൊടുത്തയാളുമായ ഭട്ടിനെ പഴയ കേസിെൻറ പേരിൽ ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഹോട്ടൽ മുറിയിൽ മയക്കുമരുന്നു കൊണ്ടിട്ട് ഒരു അഭിഭാഷകനെ കള്ളക്കേസിൽ കുടുക്കാൻ സഞ്ജീവ് ഭട്ടും ഇൻസ്പെക്ടർ വ്യാസും ശ്രമിച്ചുവെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.