കുതിരയെ വാങ്ങിയതിന് ഗുജറാത്തി​ൽ ദലിത്​ യുവാവിനെ കൊലപ്പെടുത്തി

അഹ്​മദാബാദ്​: കുതിരയെ വാങ്ങിയതി​​​െൻറ പേരിൽ ദലിത്​ യുവാവിനെ മേൽജാതിക്കാർ ചേർന്ന്​ കൊലപ്പെടുത്തി. ഗുജറാത്തിലെ ഭാവുനഗർ ടിംബിയിൽ താമസിക്കുന്ന പ്രദീപ്​ റാത്തോഡാണ്​ (21) കൊല്ലപ്പെട്ടത്​. സംഭവവുമായി ബന്ധപ്പെട്ട്​ മൂന്നുപേരെ അറസ്​റ്റ്​ ചെയ്​തു. 

കുതിരയെ വിറ്റില്ലെങ്കിൽ കൊല്ലുമെന്ന്​ രജ്​പുത്​ സമുദായക്കാരായ ചിലർ ഭീഷണിപ്പെടുത്തിയിരുന്നതായി പ്രദീപി​​​െൻറ പിതാവ്​ കലുഭായ്​ റാത്തോഡ്​ പറഞ്ഞു. താനും മകനും കൂടി യാത്രചെയ്​തപ്പോഴായിരുന്നു ഭീഷണി. ഇവിടെ ഉയർന്ന ജാതിക്കാരാണ്​ കുതിരപ്പുറത്ത്​ യാത്ര ചെയ്യുന്നത്​. 

കുതിരയോടുള്ള സ്​നേഹം മൂലമാണ്​ മകൻ കുതിരയെ വാങ്ങിയതെന്നും പിതാവ്​ പറഞ്ഞു.  കൃഷിയിടത്തിൽനിന്ന്​ കുതിരപ്പുറത്ത്​ വീട്ടിലേക്ക്​ മടങ്ങു​േമ്പാഴായിരുന്നു ആക്രമണം. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ്​ കൊലപാതകം നടത്തിയത്​.  അതേസമയം, മ​റ്റൊരു ജാതിയിൽപെട്ട പെൺകുട്ടിയുമായുള്ള പ്രണയബന്ധമാണ്​ കൊലപാതകത്തിലേക്ക്​ നയിച്ചതെന്നും റിപ്പോർട്ടുണ്ട്​. 


 

Tags:    
News Summary - Gujarat Dalit youth killed 'for owning, riding horse- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.