ഗാന്ധിനഗർ: ഗുജറാത്ത് ഹയർസെക്കണ്ടറി ബോർഡ് നടത്തിയ പത്താം ക്ലാസ് പരീക്ഷയിൽ 63 വിദ്യാലയങ്ങളിൽ സംപൂജ്യ തോൽവി. സെക ്കണ്ടറി സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷയിലാണ് ഒരു വിദ്യാർഥിക്ക് പോലും ജയിക്കാൻ കഴിയാതെ വന്നത്.
66.97 ശതമാനമാണ് മൊത്തം വിജയശതമാനം. കഴിഞ്ഞ വർഷം ഇത് 67.5 ശതമാനമായിരുന്നു. 8,22,823 വിദ്യാർഥികൾ എഴുതിയ പരീക്ഷയിൽ 5,51,023 പേർ വിജയിച്ചു- ബോർഡ് ചെയർമാൻ എ.ജെ ഷായാണ് പത്രസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ചയാണ് ഫലം പ്രസിദ്ധീകരിച്ചത്.
63 വിദ്യാലയങ്ങളിൽ നിന്ന് ഒരു വിദ്യാർഥിക്ക് പോലും വിജയിക്കിക്കാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. 366 സ്കൂളുകൾ നൂറു ശതമാനം വിജയം നേടി. ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ 88.11 ശതമാനം വിജയമുണ്ട്. ഹിന്ദി മീഡിയത്തിൽ 72.66 ശതമാനമാണ് വിജയം. ഗുജറാത്തി മീഡിയം സ്കൂളുകളിൽ 64.58 ശതമാനം മാത്രമാണ് വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.