ന്യൂഡൽഹി: വികസനത്തിെൻറ മോദിപർവത്തെക്കുറിച്ച് വാചാലമാവുന്ന ഗുജറാത്തിൽനിന്ന് പലായനത്തിെൻറയും കടക്കെണിയുടെയും സർക്കാർതന്നെ കൃഷിഭൂമി ‘തട്ടിയെടുത്ത് പട്ടിണിക്കിടുന്നതിെൻറയും വസ്തുതാകഥനവുമായി വനിത കർഷകർ. ആദ്യഘട്ട തെരഞ്ഞെടുപ്പ് നവംബർ ഒമ്പതിന് നടക്കാനിരിക്കെ പ്രതീക്ഷയറ്റ കണ്ണുമായാണ് ഇൗ സ്ത്രീകൾ കഥനം വിവരിച്ചത്. കാർഷികവിളകൾക്ക് താങ്ങുവില പ്രഖ്യാപിച്ചിട്ടില്ല. വിളനാശത്തിന് നഷ്ടപരിഹാരമില്ല. കർഷകരുടെ ഭൂമി ഉടമയോട് പറയുകേപാലും ചെയ്യാതെ ബലമായി ഏറ്റെടുക്കുന്നു.
അഖിലേന്ത്യ കിസാൻ സംഘർഷ് കോഒാഡിനേഷൻ കമ്മിറ്റി (എ.െഎ.കെ.എസ്.സി.സി) ഡൽഹിയിൽ പാർലമെൻറ് സ്ട്രീറ്റിൽ സംഘടിപ്പിച്ച രണ്ടു ദിവസത്തെ ‘കിസാൻ മുക്തി സൻസദി’ൽ പെങ്കടുക്കാൻ ഒട്ടുമുക്കാൽ സംസ്ഥാനങ്ങളിലുംനിന്നുള്ള വനിത കർഷകർക്കൊപ്പം എത്തിയ ഗുജറാത്തിൽനിന്നുള്ള സ്ത്രീകൾ യഥാർഥ സ്ഥിതിഗതികൾ ‘മാധ്യമ’ത്തോട് വിവരിക്കുന്നു: സൈറ ബാനു (39 വയസ്സ്), മോർബി ജില്ല, മോർവി ഗ്രാമം: പൂക്കുറ്റിപോെല ഉയരുന്ന വളത്തിെൻറ വില കാരണം കൃഷി ചെയ്യാനേ സാധിക്കുന്നില്ല. ഗ്രാമത്തിൽനിന്ന് തേൻറതുൾപ്പെടെ 600 ഏക്കർ കൃഷിഭൂമി സർക്കാർ ഏറ്റെടുത്തു. എന്തിനാണെന്ന് പറഞ്ഞില്ല. ബലമായി ഏറ്റെടുക്കുകയായിരുന്നു. ആർക്കും അറിയില്ല. അതു കാരണം ഇപ്പോൾ കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ആ ഭൂമി തരിശായി കിടക്കുകയാണ്. കൃഷിഭൂമി പോയതോടെ മറ്റു പണിയൊന്നും കിട്ടാനില്ലാതായി.
പാനിെബൻ സോളങ്കി: ഏറ്റവും ചുരുങ്ങിയ താങ്ങുവിലപോലും വിളകൾക്ക് ലഭിക്കുന്നില്ല. കാരണം സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 3,000 രൂപക്കാണ് താൻ ജീരകവിത്ത് വാങ്ങിയത്. എന്നാൽ, വിളവെടുത്തശേഷം 20 കിലോ ജീരകം വെറും 800 രൂപക്കാണ് വിറ്റത്. കൃഷിക്കാർ കടക്കെണിയിലേക്ക് വീഴുകയാണ്. പലിശക്കാരിൽനിന്നടക്കം കടം വാങ്ങിയാണ് വിത്ത് വാങ്ങിയത്. കടം മൂന്ന് വർഷത്തിനിടക്ക് ഏഴു ലക്ഷം രൂപയായി കുമിഞ്ഞുകൂടി. ഭൂമി ഇപ്പോൾ മറ്റുള്ളവർക്ക് കൃഷി ചെയ്യാൻ കൊടുത്തിട്ട് നോക്കിയിരിക്കുകയാണ്.
സന്തോഷ് ബെൻ (30): വളം ലഭിച്ചാലല്ലേ കൃഷി ചെയ്യാൻ പറ്റൂ. കൃഷിക്കാർക്ക് സബ്സിഡിയും നൽകുന്നില്ല. ഇത്രയും വർഷമായിട്ടും താങ്ങുവിലപോലും വിളകൾക്കും ധാന്യങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല.
ഖദീജ ബായി: പ്രകൃതിദുരന്തം ഉണ്ടായി കൃഷി നശിച്ചാൽ പോലും ഫലപ്രദമായ ഒരു ഇടെപടലും സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടാവാറില്ല. സർക്കാർ വിപണി ഇടപെടലും നടത്താറില്ല. ജീല ബായി (ആദിവാസി സ്ത്രീ): കൃഷിപ്പണിയില്ലാതായിട്ട് മാസങ്ങളായി. പുറംപണി കുറച്ചാണ് കിട്ടുന്നത്. ജീവിക്കാൻ പറ്റുന്നില്ല. ജോലി തേടി ആളുകൾ ഇതര സംസ്ഥാനങ്ങളിലേക്ക് പോവുകയാണ്. ഡൽഹിയിലും മുംബൈയിലും പോയാലും പണി കിട്ടുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.