അഹമദാബാദ്: ഗുജറാത്തിലെ ടാറ്റയുടെ നാനോ നിർമാണ പ്ലാൻറിന് സമീപം കർഷകർ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായി. നർമദ ഡാം കനാലിൽ നിന്ന്കമ്പനിക്ക് വെള്ളം നൽകുന്നുതുമായ ബന്ധപ്പെട്ട പ്രശ്നങ്ങളാണ്പ്രക്ഷോഭത്തിന് കാരണമായത്. സാനന്തിലെ ടാറ്റയുടെ പ്ലാൻറിന് സമീപത്തേക്ക് 5000ത്തോളം കർഷകർ റാലിയുമായി എത്തുകയായിരുന്നു. റാലി നടത്തിയവരെ പിരിച്ച് വിടാനായി പൊലീസ് ലാത്തിചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. കർഷകരുടെ ഭാഗത്ത് നിന്നുണ്ടായ കല്ലേറിൽ ചില പൊലീസുകാർക്കും മാധ്യമ പ്രവർത്തകർക്കും പരിക്കേറ്റു.
ടാറ്റയുടെ നാനോയുടെതടക്കം പ്രമുഖ ഒാേട്ടാ മൊബൈൽ കമ്പനികളുടെ നിർമാണ ശാലകൾ സാനന്തിൽ സ്ഥിതിചെയ്യുന്നുണ്ട്. ഇവർക്ക് നർമദ കനാലിൽ നിന്ന് വെള്ളമെടുക്കാൻ സർക്കാർ അനുമതി നൽകുകയായിരുന്നു. എന്നാൽ ഇൗ കനാലിൽ നിന്ന് പ്രദേശത്തെ കർഷകർക്ക് കൃഷിക്കായി വെള്ളം നൽകിയിരുന്നില്ല. കൃഷിക്കായി ഇവിടുത്തെ കർഷകർ ഉപയോഗിച്ചിരുന്നത് സൗരാഷ്ട്രയിലെ വെള്ളമായിരുന്നു. ഇതാണ് കർഷക പ്രക്ഷോഭത്തിന് കാരണമായത്.
എന്നാൽ റാലിക്ക് അനുമതി നൽകിയിരുന്നുല്ലെന്ന് പൊലീസ് കമീഷണർ ആർ.വി അസാരി പറഞ്ഞു. കർഷകർ സാനന്തിൽ എത്തിയപ്പോൾ തന്നെ കർഷക നേതാക്കളോട് സമാധാനപരമായി പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടു. എന്നാൽ അവർ അതിന് തയാറായിരുന്നില്ല. ഇതിനെ തുടർന്നാണ് സംഘർഷം ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അമ്പതോളം പേരെ അറസ്റ്റ് ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കർഷകർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തനങ്ങൾ നടത്തുമെന്നാണ് ഗുജറാത്തിലെ വിവിധ പ്രതിപക്ഷപാർട്ടികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.