അഹമ്മദാബാദ്: മഹാവിഷ്ണുവിെൻറ പത്താമത്തെ അവതാരമായ കൽക്കിയാണ് തനെന്നും അതിനാൽ ഇനി മുതൽ ഒാഫീസിൽ വരാനാവില്ലെന്നും ഗുജറാത്തിലെ സർക്കാർ ഉദ്യോഗസ്ഥെൻറ വാദം. സർദാർ സരോവർ പുനർവാസ്വദ് ഏജൻസിയിൽ(എസ്.എസ്.പി.എ) സൂപ്രണ്ടിങ് എഞ്ചിനീയറായ രമേഷ്ചന്ദ്ര ഫെഫാർ ആണ് വിഷ്ണുവിെൻറ അവതാരമായതിനാൽ ജോലിക്ക് വരാൻ സാധിക്കില്ലെന്ന് അറിയിച്ചത്. അനധികൃതമായി ഏറെ കാലം അവധിയെടുത്തിനെ തുടർന്ന് ലഭിച്ച കാരണം കാണിക്കൽ നോട്ടീസിനാണ് ഫെഫാർ ഇത്തരത്തിൽ മറുപടി നൽകിയത്.
‘‘നിങ്ങൾ വിശ്വസിച്ചില്ലെങ്കിൽ പോലും പറയുകയാണ് ഞാൻ മഹാവിഷ്ണുവിെൻറ പത്താമെത്ത അവതാരമാണ്. വരും ദിവസങ്ങളിൽ ഞാനത് തെളിയിക്കും’’ അദ്ദേഹം മറുപടിയിൽ പറയുന്നു. കാരണം കാണിക്കൽ നോട്ടീസും അതിനുള്ള മറുപടിയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ലോക മനസാക്ഷിയിൽ മാറ്റം വരുത്തുന്നതിനായി താൻ വ്രതത്തിലാണ്. അത് ഒാഫീസിലിരുന്നു ചെയ്യാൻ സാധിക്കില്ല. തെൻറ വ്രതം െകാണ്ട് ഇന്ത്യയിൽ നല്ല മഴക്കാലം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. തന്നെ ഒാഫീസിലിരുത്തി സമയം കളയുന്നതാണോ അല്ലെങ്കിൽ രാജ്യെത്ത വരൾച്ചയിൽ നിന്ന് രക്ഷിക്കാനായി ചില പ്രവർത്തനങ്ങൾ ചെയ്യുന്നതാണോ ഏജൻസിക്ക് പ്രധാനമെന്ന് എസ്.എസ്.പി.എ തീരുമാനിക്കണമെന്നും ഫെഫാർ പറഞ്ഞു.
2010 മാർച്ചിൽ ഒാഫീസിലിരിക്കുമ്പോഴാണ് താൻ കൽക്കി അവതാരമാണെന്ന് തിരിച്ചറിയുന്നത്. അന്നു മുതൽ തനിക്ക് ദൈവീക ശക്തിയുണ്ടെന്ന് ഫെഫാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ എട്ടു മാസത്തിനിടെ 16 ദിവസങ്ങളിൽ മാത്രമാണ് ഫെഫാർ ഒാഫീസിൽ എത്തിയതെന്നാണ് അദ്ദേഹത്തിന് നൽകിയ
നോട്ടീസിൽ ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.