മനുസ്മൃതി വായിക്കാനുള്ള ഉപദേശത്തെ വിമർശിച്ചവർക്ക് ഗീത കൊണ്ട് ജഡ്ജിയുടെ മറുപടി

ന്യൂഡൽഹി: ഗർഭഛിദ്രത്തിന് അനുമതി ചോദിച്ച് വന്ന ബലാൽസംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് 17 വയസിന് മുമ്പെ പെൺകുട്ടികൾ പ്രസവിക്കുന്നതറിയാൻ മനുസ്മൃതി വായിക്കാൻ ഉപദേശിച്ച ഗുജറാത്ത് ഹൈകോടതി ജഡ്ജി, തന്നെ വിമർശിച്ചവർക്ക് ഭഗവദ് ഗീത കൊണ്ട് മറുപടി നൽകി. അതേ കേസ് വീണ്ടും വാദത്തിനെത്തിയപ്പോഴായിരുന്നു ജഡ്ജിയുടെ മറുപടി. ഒരു ജഡ്ജി, ഭഗവദ്ഗീതയുടെ രണ്ടാമധ്യായത്തിൽ നിർവചിച്ച ‘സ്ഥിതപ്രജ്ന’യെ പോലെയാണെന്നും പ്രശംസയും വിമർശനവും അവഗണിക്കണമെന്നാണ് ഇതിനർഥമെന്നും ജസ്റ്റിസ് സമീർ ദവെ പ്രതികരിച്ചു.

പ്രായപൂർത്തിയാകും മുമ്പെ ബലാൽസംഗത്തിനിരയായ പെൺകുട്ടിയുടെ ഇളംപ്രായം പരിഗണിച്ച് ഗർഭഛിദ്രത്തിന് അനുവദിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടപ്പോഴായിരുന്നു ജഡ്ജി മനുസ്മൃതി വായിക്കാൻ പറഞ്ഞത്. നമ്മൾ ജീവിക്കുന്നത് 21ാം നൂറ്റാണ്ടിലാണെന്നും എന്നാൽ വീട്ടിൽ ചെന്ന് അമ്മയോടോ മുത്തശ്ശിയോടോ ചോദിച്ചാൽ കഴിഞ്ഞ കാലത്ത് 14ഉം15ഉം വയസിലായിരുന്നു പെൺകുട്ടികളെ വിവാഹം ചെയ്തയച്ചിരുന്നതെന്നും 17 വയസാകുമ്പോഴേക്കും അവർ ആദ്യ കുഞ്ഞിന് ജന്മം നൽകിയിരുന്നുവെന്നും പറഞ്ഞു തരുമെന്ന് ജസ്റ്റിസ് സമീർ ദവെ വ്യക്തമാക്കി. തുടർന്ന് പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ ഏറെ മു​മ്പെ പക്വത നേടുമെന്നും ഇക്കാര്യം മനുസ്മൃതിയിലുണ്ടെന്നും ഇക്കാര്യം അറിയാനെങ്കിലും മനുസ്മൃതി വായിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. 

Tags:    
News Summary - Gujarat High Court Judge Cities Bhagvad Gita in Response to Criticism Over Invoking Manusmriti While Hearing Rape Survivor's Plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.