ഗുജറാത്ത്, ഹിമാചൽ വോട്ടെണ്ണൽ ഇന്ന്; ഉച്ചയോടെ ഫലമറിയാം

ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം വ്യാഴാഴ്ച. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും; ഉച്ചയോടെ ഫലമറിയാം. രണ്ടിടത്തും മെച്ചപ്പെട്ട നിലയിൽ ഭരണം നിലനിർത്താമെന്ന് ബി.ജെ.പിയും ഹിമാചൽ തിരിച്ചുപിടിക്കാമെന്ന് കോൺഗ്രസും പ്രതീക്ഷവെക്കുമ്പോൾ, ഗുജറാത്ത് നിയമസഭയിൽ ഇതാദ്യമായി അക്കൗണ്ട് തുറക്കാമെന്നാണ് ആം ആദ്മി പാർട്ടിയുടെ കണക്കുകൂട്ടൽ.

യു.പിയിലെ മെയിൻപുരി ലോക്സഭ സീറ്റിലേക്കും അഞ്ചു സംസ്ഥാനങ്ങളിലെ ആറു നിയമസഭ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലും വ്യാഴാഴ്ചയാണ്. സമാജ്വാദി പാർട്ടി നേതാവ് മുലായം സിങ്ങിന്‍റെ നിര്യാണംമൂലം ഒഴിവുവന്ന മെയിൻപുരി സീറ്റിൽ മകൻ അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിൾ യാദവാണ് പാർട്ടി സ്ഥാനാർഥി.

മുലായമിന്‍റെ സഹോദരൻ ശിവ്പാൽ യാദവിന്‍റെ വിശ്വസ്തനായ രഘുരാജ് സിങ് ശാഖ്യയാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി.

Tags:    
News Summary - Gujarat, Himachal vote counting today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.