അഹ്മദാബാദ്: താൻ മഹാവിഷ്ണുവിെൻറ അവസാനത്തെ അവതാരമായ കലക്കിയാണെന്നും തെൻറ ഗ്രാറ്റുവിറ്റി ഉടൻ അനുവദിച്ച് തന്നില്ലെങ്കിൽ ദിവ്യശക്തി ഉപയോഗിച്ച് ലോകത്ത് കടുത്ത വരൾച്ച സൃഷ്ടിക്കുമെന്നും ഗുജറാത്തിലെ മുൻ സർക്കാർ ഉദ്യോഗസ്ഥനായ രമേശ്ചന്ദ്ര ഫേഫാർ. ദീർഘകാലം ഓഫീസിൽ ഹാജരാകാത്തതിനെ തുടർന്ന് ഇയാൾക്ക് സർക്കാർ റിട്ടയർമെൻറ് അനുവദിച്ച് നൽകിയിരുന്നു.
സർക്കാറിൽ ഇരിക്കുന്ന പിശാചുക്കൾ അയാളുടെ 16 ലക്ഷം രൂപ ഗ്രാറ്റുവിറ്റിയും ഒരു വർഷത്തെ ശമ്പള ഇനത്തിൽ മറ്റൊരു 16 ലക്ഷം രൂപയും തടഞ്ഞുകൊണ്ട് ഉപദ്രവിക്കുന്നതായി ജലവിഭവ വകുപ്പ് സെക്രട്ടറിക്കയച്ച കത്തിൽ ഫേഫാർ പറയുന്നു.
സർദാർ സരോവർ പുനർവാസ്വത് ഏജൻസിയുടെ സൂപ്രണ്ട് എൻജിനിയറായിട്ടായിരുന്നു ഫേഫാറിനെ ജലവിഭവ വകുപ്പ് നിയമിച്ചിരുന്നത്. നർമദ ഡാം പ്രൊജക്ട് പ്രതികൂലമായി ബാധിച്ച കുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു ഏജൻസിയുടെ ചുമതല. എട്ട് മാസത്തിനിടെ 16 ദിവസം മാത്രം ഓഫീസിൽ ഹാജരായതിീന് 2018ൽ ഇദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
'ഫേഫർ ജോലി ചെയ്യാതെയാണ് ശമ്പളം ചോദിക്കുന്നത്. കൽക്കി അവതാരമായതിനാലും ഭൂമിയിൽ മഴ പെയ്യിപ്പിക്കാൻ ശ്രമിക്കുന്നതിനാലുമാണ് തനിക്ക് പ്രതിഫലം നൽകേണ്ടതെന്നാണ് അദ്ദേഹം പറയുന്നതെന്ന് ജലവിഭവ വകുപ്പ് സെക്രട്ടറി എം. കെ ജാദവ് പറഞ്ഞു. കലക്കി അവതാരത്തിെൻറ സാന്നിധ്യം ഉള്ളതിനാലാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യയിൽ നല്ല മഴ ലഭിച്ചതെന്നും ഫേഫാർ കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.