അഹ്മദാബാദ്: ഗുജറാത്ത് വിധാൻ സഭക്ക് സമീപം പ്രതിഷേധ പരിപാടി നടത്താനിരുന്ന ന്യൂനപക്ഷ ഏകോപന സമിതി കൺവീനർ മുജാഹിദ് നഫീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ന്യൂനപക്ഷ വികസനത്തിന് നീക്കിവെച്ച ബജറ്റ് വിഹിതം അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിച്ച് ആറു മണിക്കൂർ ഒറ്റക്ക് നിശ്ശബ്ദ പ്രതിഷേധം നടത്താനാണ് നഫീസ് തീരുമാനിച്ചിരുന്നത്. ഇക്കാര്യം അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാൽ, പ്രതിഷേധം തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുേമ്പ പൊലീസ് നഫീസിനെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. 11.5 ശതമാനം വരുന്ന ഗുജറാത്തിലെ ന്യൂനപക്ഷങ്ങൾക്കുവേണ്ടി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് സമിതിയുടെ ആവശ്യം. എന്നാൽ, കഴിഞ്ഞ വർഷം നീക്കിവെച്ച ബജറ്റ് വിഹിതം ഇത്തവണ സംസ്ഥാന സർക്കാർ ഗണ്യമായി വെട്ടിക്കുറച്ചു.
ഇതിൽ പ്രതിഷേധിച്ചാണ് ഒറ്റയാൻ സമരം നടത്താൻ ഏകോപന സമിതി കൺവീനർ തീരുമാനിച്ചത്. വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് അടക്കമുള്ള തുക അടങ്ങിയതാണ് ന്യൂനപക്ഷ ക്ഷേമ ഫണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.