ഗാന്ധിനഗർ: ഗുജറാത്തിൽ ക്ഷേത്ര ദർശനം നടത്തിയ ആറംഗ ദലിത് കുടുംബത്തെ തല്ലിചതച്ച സംഭവത്തിൽ പ്രക്ഷോഭവുമായി ഗുജറാത്ത് എം.എൽ.എ ജിഗ്നേഷ് മേവാനി. കച്ച് ജില്ലയിലെ ഗാന്ധിധാം നഗരത്തിന് സമീപത്തെ നേർ ഗ്രാമത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. ക്ഷേത്രദർശനം നടത്തിയ ആറംഗ കുടുംബത്തെ 20ഓളം പേർ ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു.
സംഭവത്തിൽ നവംബർ രണ്ടുമുതലാണ് മേവാനിയുടെ പ്രക്ഷോഭം ആരംഭിക്കുക. നവംബർ രണ്ടിന് ആമിർ ഗ്രാമത്തിലെ ക്ഷേത്രത്തിൽ ദലിതർക്കൊപ്പം സന്ദർശനം നടത്തും. ദലിതർക്കെതിരെ ആക്രമണം അരങ്ങേറുേമ്പാൾ മാത്രം സർക്കാർ പ്രതികരിക്കുന്നത് എന്താണെന്നും ദലിതരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്നത് എന്തുകൊണ്ടാണെന്നും ജിഗ്നേഷ് മേവാനി ചോദിച്ചു.
'ദലിത് എം.എൽ.എ അധികാരത്തിലിരിക്കുന്ന റാപ്പർ പോലുള്ള സ്ഥലത്ത് നടക്കുന്ന ഇത്തരം ആക്രമണം എങ്ങനെ സഹിക്കും?' -ജിഗ്നേഷ് മേവാനി ചോദിച്ചു.
ക്രൂരമായ ആക്രമണത്തിന് ഇരയായ കുടുംബത്തിന് 21 ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം അക്രമങ്ങൾ സംസ്ഥാനത്ത് അനുവദിക്കില്ലെന്നും ഗുജറാത്ത് സാമൂഹ്യ നീതി വകുപ്പ് മന്ത്രി പ്രദീപ് പർമാർ പറഞ്ഞു. സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് അറിയിച്ചു.
ഒക്ടോബർ 26നാണ് കേസിന് ആസ്പദമായ സംഭവം. ആറംഗ കുടുംബത്തെ 20ഓളം ഗ്രാമവാസികൾ ക്ഷേത്രത്തിൽ പ്രവേശിച്ചുവെന്നാരോപിച്ച് ക്രൂരമായി തല്ലിചതക്കുകയായിരുന്നു. കർഷക കുടുംബത്തിന്‍റെ കൃഷിയും ഇവർ നശിപ്പിക്കുകയും ചെയ്തിരുന്നു.
ദലിതനായ ഗോവിന്ദ് വഗേലയും കുടുംബവും ഒക്ടോബർ 20നാണ് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. ഇത് പ്രദേശത്തെ ഒരു കൂട്ടം ഹിന്ദുക്കളെ രോഷാകുലരാക്കി. ആദ്യം വേഗലയുടെ ഫാമിലെ കൃഷികൾ നശിപ്പിച്ചു. ഇതിനെതിരെ പ്രതിഷേധിച്ചപ്പോഴായിരുന്നു ക്രൂരമായ ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.