അഹമ്മദാബാദ്: കൂറുമാറ്റം തടയാൻ കർണാടകയിലെ റിസോർട്ടിൽ ‘ഒളിപ്പിച്ച’ ഗുജറാത്ത് എം.എൽ.എമാർ നാട്ടിൽ മടങ്ങിയെത്തി. തിങ്കളാഴ്ച പുലർച്ചെ അഹമ്മദാബാദിെല സർദാർ വല്ലഭായ് പേട്ടൽ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഇവരെ ആനന്ദിലെ ഒരു സ്വകാര്യ റിസോർട്ടിലേക്ക് മാറ്റി. രണ്ടു ബാച്ചുകളായിട്ടായിരിക്കും എം.എൽ.എ മാർ മടങ്ങുക എന്നായിരുന്നു ആദ്യം കിട്ടിയ വാർത്ത. എന്നാൽ ഇന്ന് പുലർച്ചെ എല്ലാവരും അഹമ്മദാബാദിെലത്തി. പൊലീസ് അകമ്പടിയോെട ഇവരെ റിസോർട്ടിലേക്ക് മാറ്റി.
ഗുജറാത്തിലെ ഒഴിവുവന്ന മൂന്നു രാജ്യസഭ സീറ്റുകളിലൊന്നിൽ സോണിയ ഗാന്ധിയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേലിെൻറ ജയം ഉറപ്പാക്കാനാണ് കോൺഗ്രസിെൻറ 44 എം.എൽ.എമാരെ കർണാടകയിലെ റിസോർട്ടിൽ ഒളിപ്പിച്ചു താമസിപ്പിച്ചിരുന്നത്. ചൊവ്വാഴ്ചയാണ് നിർണായകമായ തെരഞ്ഞെടുപ്പ്. ഗുജറാത്തിൽ ഒഴിവുവരുന്ന മൂന്നു സീറ്റുകളിൽ രണ്ടെണ്ണത്തിൽ ബി.ജെ.പി വിജയം ഉറപ്പാക്കിയിട്ടുണ്ട്.
ഒന്നിൽ കോൺഗ്രസിനും അനായാസം ജയിക്കാമായിരുന്നു. ഇതിനിടെയാണ് ആറു കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേരുന്നത്. ബി.ജെ.പി എം.എൽ.എമാരെ ചാക്കിട്ടു പിടിക്കുന്നുവെന്ന ആരോപണങ്ങൾ ശക്തമായതോടെ ഹൈകമാൻഡ് നേതൃത്വം ഇടപെട്ട് കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലേക്ക് ജൂലൈ 29നാണ് ഇവരെ മാറ്റിയത്.
ബംഗളൂരു ബിഡദിയിലുള്ള ഈഗിൾടൺ ഗോൾഫ് റിസോർട്ടിലായിരുന്നു ഇവരെ പാർപ്പിച്ചിരുന്നത്. പ്രതിദിനം അഞ്ചു ലക്ഷം രൂപയാണ് റിസോർട്ടിൽ എം.എൽ.എമാരുടെ താമസത്തിനു വേണ്ടി ചെലവഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.